എഡിറ്റര്‍
എഡിറ്റര്‍
സരിതയെ കാണുകയും സംസാരിക്കുകയും ചെയ്‌തെന്ന് പേഴ്‌സണല്‍ സ്റ്റാഫുകള്‍
എഡിറ്റര്‍
Saturday 22nd June 2013 12:35am

saritha-and-biju

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ സരിതാ നായരെ  മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മൊഴി.

മുഖ്യമന്ത്രിയുടെ  പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുവും മുന്‍ ഗണ്‍മാന്‍ സലീം രാജുമാണ് പ്രത്യേക അന്വേഷണ സംഘത്തോട് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

എന്നാല്‍ സരിതയ്ക്കും ബിജുവിനും വഴി വിട്ട് യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

സരിത നായരോട് സംസാരിച്ചിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു. ടീം സോളാറിന്റെ ദക്ഷിണേന്ത്യന്‍ മേധവിയെന്ന് പരിചയപ്പെടുത്തിയാണ് സരിത മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. എന്നാല്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇരുവരും അവകാശപ്പെട്ടു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ അന്വേഷണ സംഘം ചോദ്യംചെയ്തത്.

മുഖ്യമന്ത്രിയുടെ പിഎ ജോപ്പനെയും ചോദ്യംചെയ്യും. ബിജു രാധാകൃഷ്ണനെയും സരിയതെയും അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും.

ജൂണ്‍ 26 വരെ ബിജു പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച സരിതയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍, നടി ശാലുമേനോന്‍ എന്നിവര്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ കോടതി നേരിട്ട് തെളിവെടുക്കും.

29ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി ഹര്‍ജിക്കാരിയായ ആറ്റിങ്ങല്‍ സ്വദേശിയും വെള്ളയമ്പലത്ത് താമസക്കാരിയുമായ ലിഖിത ഉണ്ണിത്താനില്‍ നിന്നും മൊഴിയെടുക്കും.

ബിജു രാധാകൃഷ്ണനും സരിത എസ് നായരും പ്രതികളായ കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരത്തെ സൗത്ത് സോണ്‍ എഡിജിപിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.

ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് ഹൊസ് ദുര്‍ഗ് പോലീസ് അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ച് ഫയലുകള്‍ കൈമാറിയത്.

പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്ന ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി അന്വേഷണ ചുമതല കൈമാറുന്നതായുള്ള എസ്പിയുടെ അറിയിപ്പ് പ്രത്യേക അന്വേഷണ സംഘത്തലവനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement