എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ കാലുകുത്തുന്ന ദിവസം മുഷറഫിനെ നരകത്തിലേക്കയയ്ക്കുമെന്ന് താലിബാന്‍
എഡിറ്റര്‍
Saturday 23rd March 2013 2:06pm

ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് പാക് താലിബാന്റെ ഭീഷണി.

Ads By Google

മുഷാറഫ് ഞായറാഴ്ച തിരിച്ചുവരാനിരിക്കെയാണ് ശനിയാഴ്ച സംഘടന ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തിരിച്ചെത്തിയാല്‍ ചാവേര്‍ പോരാളികള്‍ മുഷാറഫിനെ നരകത്തിലേക്ക് അയയ്ക്കുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്.

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നതിനാണ് മുഷാറഫിന്റെ മടക്കം.

അധികാരമാറ്റത്തെ തുടര്‍ന്ന് 2009 ല്‍ രാജ്യം വിട്ട മുഷറഫ് ലണ്ടനിലും ദുബായിലും പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. അതേസമയം നാട്ടിലേക്ക് ഈ ഘട്ടത്തില്‍ മടങ്ങുന്നത് അപകടമാണെന്ന് മുഷാറഫിന് സൗദി അധികൃതര്‍ ഉപദേശം നല്‍കിയിട്ടുണ്ട്.

സൗദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുഷാറഫുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഷാറഫ് തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും വികാരവായ്പിന് അദ്ദേഹം അടിപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

ബേനസീര്‍ വധക്കേസ് ഉള്‍പ്പെടെ മുഷാറഫിനെതിരേ നിലനിന്ന കേസില്‍ കറാച്ചി കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

Advertisement