'മനസ്സിലാകാത്തവര്‍ പോയി പണി നോക്ക്'; ഗാംഗുലിയുമായി അസ്വാരസ്യമെന്ന റിപ്പോര്‍ട്ടുകളില്‍ ആദ്യമായി പ്രതികരിച്ച് രവി ശാസ്ത്രി
Cricket
'മനസ്സിലാകാത്തവര്‍ പോയി പണി നോക്ക്'; ഗാംഗുലിയുമായി അസ്വാരസ്യമെന്ന റിപ്പോര്‍ട്ടുകളില്‍ ആദ്യമായി പ്രതികരിച്ച് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th December 2019, 8:13 am

ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ‘കാര്യം മനസ്സിലാകാത്തവര്‍ പോയി പണി നോക്ക്’ എന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

ഇന്ത്യാ ടുഡേ ചാനലിന്റെ പ്രത്യേക പരിപാടിയായ ‘ഇന്‍സ്പിരേഷ’നില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗാംഗുലിയുമായി ശാസ്ത്രി അസ്വാരസ്യത്തിലാണെന്ന റിപ്പോര്‍ട്ടുകളാണു നേരത്തേ പുറത്തുവന്നിരുന്നത്.

‘ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഗാംഗുലിയെ എനിക്ക് അത്യധികം ബഹുമാനമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധിയിലായപ്പോഴൊക്കെ അദ്ദേഹം മുന്നോട്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കോഴവിവാദത്തിനു ശേഷം. തിരിച്ചുവരാന്‍ നിങ്ങള്‍ക്കു ജനങ്ങളുടെ വിശ്വാസം വേണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യംതന്നെ ബി.സി.സി.ഐ ഉണ്ടെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. മൂന്നുവര്‍ഷം ബി.സി.സി.ഐ ഇല്ലാതെയാണു ഞങ്ങള്‍ കളിച്ചത്. അതാണ് ഐ.സി.സിയെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയത്.’- അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘എന്താണ് ഈ സാമൂഹ്യമാധ്യമങ്ങള്‍, എന്താണീ ട്രോള്‍? നമ്മള്‍ 120 കോടി ജനങ്ങളുടെ രാജ്യമാണ്. ഒരു പണിയുമില്ലാത്ത ആളുകളാണു സംസാരിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്റെ നേര്‍ക്കു വിരല്‍ ചൂണ്ടിയാല്‍ മൂന്നു വിരലുകള്‍ നിങ്ങള്‍ക്കു നേരെ ചൂണ്ടിയിരിക്കും. എപ്പോഴും അതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോടും തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജനങ്ങള്‍ക്കു ചോദ്യം ചോദിക്കാന്‍ അവകാശമുണ്ട്. അവര്‍ അവരുടെ ജോലിയാണു ചെയ്യുന്നത്. പക്ഷേ എനിക്കും പറയാനുള്ള അവകാശമുണ്ട്. എന്നെ തടയരുത്, എന്നെ തടയാന്‍ നിങ്ങള്‍ക്കാവില്ല. ഞാന്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ഞാനതു പറഞ്ഞിരിക്കും.’- രവി ശാസ്ത്രി പറഞ്ഞു.