എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണം വാര്‍ത്തയാക്കി അറബ് മാധ്യമം
എഡിറ്റര്‍
Tuesday 29th August 2017 7:36am


കുവൈത്ത് സിറ്റി: കേരള ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വാര്‍ത്തയാക്കി പ്രമുഖ അറബ് മാധ്യമം അല്‍ റായ് ദിന. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ ഒന്നാണ് അല്‍ റായ് ദിന. ‘കുവൈത്തിലെ പ്രവാസിയായ ഇന്ത്യന്‍ മന്ത്രി അഴിമതി ആരോപണ വിധേയന്‍’ എന്ന തലക്കെട്ടോടെയാണു പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്ത വന്നിരിക്കുന്നത്.

കുവൈത്തില്‍ ബിസിനസ് സംരംഭങ്ങളുള്ള വ്യക്തികൂടിയാണ് തോമസ് ചാണ്ടി. നേരത്തെ കുവൈത്തിലും തോമസ് ചാണ്ടി അഴിമതി ആരോപണം നേരിട്ടിരുന്നെന്ന വിവരങ്ങള്‍ സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.


Also Read: സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍


അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും നേരത്തെ കുവൈത്തില്‍ തോമസ് ചാണ്ടി നേരിട്ട നിയമ നടപടികളും പത്രം സൂചിപ്പിക്കുന്നു.

‘അധികാരത്തില്‍ കയറി കേവലം 4 മാസം തികയും മുമ്പാണു മന്ത്രി അഴിമതി ആരോപണ വിധേയനായിരിക്കുന്നത്. തോമസ് ചണ്ടിയുടെ പേരില്‍ അഴിമതി ആരോപണം ഉയരുന്നത് ഇത് ആദ്യമല്ല. കുവൈത്തില്‍ 2 മില്ല്യണ്‍ ദിനാറിന്റെ ( 44 കോടി രൂപ ) തട്ടിപ്പ് കേസില്‍ മുമ്പ് ഇദ്ദേഹത്തെ കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു’ വാര്‍ത്തയില്‍ പറയുന്നു.

Advertisement