എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.എന്‍ പ്രതാപന്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യം
എഡിറ്റര്‍
Monday 21st March 2016 6:58pm

tn-prathapanതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കാനുള്ള സന്നദ്ധത അറിയിച്ച് കെ.പി.സി.സിയ്ക്ക് പ്രതാപന്‍ കത്ത നല്‍കി. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രതാനിധിധ്യം നല്‍കണമെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെടുന്നു. അതിന് വേണ്ടിയാണ് താന്‍ മാറിനില്‍ക്കുന്നതെന്നും പ്രതാപന്‍ തന്റെ കത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രതാപന്റെ കത്ത് വി.എം സുധീരന്‍ വായിച്ചു. ഇത്തവണ മാത്രം മത്സര രംഗത്ത് നിന്നും മാറിനില്‍ക്കുകയാണ് ദല്‍ഹിക്ക് അയക്കുന്ന കത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജീവ് ഗാന്ധിയെ താന്‍ അറിയിച്ചിട്ടുണ്ടെന്നും പ്രതാപന്‍ കത്തില്‍ വ്യക്തമാക്കി.

അതേസമയം പ്രതാപന്റെ നിലപാട് ധീരമാണെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു. വി.എസിനെ പോലുള്ളവര്‍ മത്സരിക്കാന്‍ വ്യഗ്രത കാണിക്കുമ്പോഴാണ് പ്രതാപന്റെ പിന്‍മാറ്റമെന്നും സുധീരന്‍ പറഞ്ഞു. 2001 ലും 2006 ലും നാട്ടികയില്‍ നിന്നും കഴിഞ്ഞ തവണ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് പ്രതാപന്‍ നിയമസഭയിലെത്തിയത്.

Advertisement