ഗോ ബാക്ക് മോദി ഹാഷ്ടാഗ്; നടി ഓവിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി
national news
ഗോ ബാക്ക് മോദി ഹാഷ്ടാഗ്; നടി ഓവിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 12:25 pm

ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ട് ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയയ്‌ക്കെതിരെ പരാതിയുമായി തമിഴ്‌നാട് ബി.ജെ.പി.

ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബി-സി.ഐ.ഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി മോദിയുടെ ചെന്നൈ സന്ദര്‍ശിക്കുന്നതിന് മുന്‍പ് പൊതുജനങ്ങളെ ‘എരികേറ്റുക’ എന്ന ലക്ഷ്യം നടിയുടെ ട്വീറ്റിന് പിന്നില്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കണമെന്നും അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ശ്രീലങ്കയും ചൈനയും ഓവിയയെപ്പോലെയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ബി.ജെ.പി ആരോപിച്ചത്.

പ്രധാനമന്ത്രി മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്വിറ്ററില്‍ ട്രെന്റിംഗ് ആയത്.

ഇതിന് തൊട്ടുപിന്നാലെ പോമോനെ മോദി മലയാളികളും ട്രെന്റിംഗ് ആക്കിയിരുന്നു. നിരവധിപേരാണ് ഗോ ബാക്ക്, മോദി, പോമോനെമോദി എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റ് ചെയ്തത്.

Content Highlights: TN BJP member files complaint against actor Oviyaa for ‘Go Back Modi’ tweet