എഡിറ്റര്‍
എഡിറ്റര്‍
‘ടിയാന്‍’ വെറും കപടമാണ്!
എഡിറ്റര്‍
Saturday 8th July 2017 10:15am

സത്യം പറഞ്ഞാല്‍ ഇത്ര കഷ്ടപ്പെട്ട് ആ സ്‌ക്രിപ്റ്റ് എഴുതിയ മുരളീ ഗോപിയോട് വല്ലാത്ത സഹതാപമാണ് തോന്നുന്നത്. ഇങ്ങനെ ഭൂരിപക്ഷ വയലന്‍സിനേയും ന്യൂനപക്ഷ വയലന്‍സിനേയും തമ്മിലടിക്കാന്‍ വിട്ട് അതിനിടയിലൂടെ ബ്രാമണിസത്തെ പ്രതിഷ്ഠിക്കാന്‍ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ മഹത്തരം തന്നെയാണ്.!


പൂണൂലിട്ട ബ്രാഹ്മണനും അയാളെ ആക്രമിക്കാന്‍ വരുന്ന ആള്‍ദൈവവും അതില്‍ നിന്നും അയാളെ രക്ഷിക്കുന്ന മുസ്‌ലിമും ഒക്കെയായി ഇന്ത്യന്‍ മതേതരത്തെ കോരിത്തരിപ്പിക്കാനുള്ള അതിദയനീയമായുള്ള സിനിമ ശ്രമമാണ് ‘ടിയാന്‍’.

ഹിന്ദു ഇവിടെ ഒരു കുത്തു കുത്തിയാല്‍ മുസ്‌ലിം അപ്പുറത്ത് മറ്റൊരു കുത്ത് കുത്തിയിരിക്കണം എന്ന ക്ലീഷേ വയലന്‍സ് ബാലന്‍സിങ്ങിന്റെ മകുടോദാഹരണം. സത്യം പറഞ്ഞാല്‍ ഇത്ര കഷ്ടപ്പെട്ട് ആ സ്‌ക്രിപ്റ്റ് എഴുതിയ മുരളീ ഗോപിയോട് വല്ലാത്ത സഹതാപമാണ് തോന്നുന്നത്. ഇങ്ങനെ ഭൂരിപക്ഷ വയലന്‍സിനേയും ന്യൂനപക്ഷ വയലന്‍സിനേയും തമ്മിലടിക്കാന്‍ വിട്ട് അതിനിടയിലൂടെ ബ്രാമണിസത്തെ പ്രതിഷ്ഠിക്കാന്‍ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ മഹത്തരം തന്നെയാണ്.!

ഒളിച്ച് കടത്തലൊക്കെ നിര്‍ത്തി അയാള്‍ നേരിട്ട് വന്ന് കാവിക്കൊടി പാറിക്കയാണ് സിനിമയില്‍. സിനിമയെക്കുറിച്ച് പറയാന്‍ അതിലെ പ്രധാനപ്പെട്ട രണ്ട് കഥാപത്രങ്ങള്‍ മാത്രം മതി.

ഇന്ദ്രജിത്തവതരിപ്പിക്കുന്ന കഥാപാത്രം (പട്ടാഭിരാമന്‍ ഗിരി) ഒരു ബ്രാഹ്മണനാണ്. അതൊരു നൂറുവട്ടം സിനിമയില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. അയാളുടെ സവര്‍ണ്ണത, അയാളുടെ പുണൂല്‍, അയാളുടെ അറിവ്, അയാളുടെ തറവാടിത്തം, അയാള്‍ കീഴ്ജാതിക്കാരോടും മുസ്‌ലീങ്ങളോടും കാണിക്കുന്ന സ്‌നേഹം തുടങ്ങി ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ടുവെക്കാവുന്ന നല്ല മതേതര സ്റ്റാറ്റസുള്ള ബ്രാഹ്മണന്‍. ശുദ്ധന്‍. നിഷ്‌ക്കളങ്കന്‍.

കീഴ്ജാതിക്കാര്‍ വരെ താഴ്മയോടെ വഴങ്ങാന്‍ പാകത്തില്‍ ഉദാരമനസ്‌കന്‍. അടിക്കാന്‍ വരുന്നവനെ പൂണൂല് കാട്ടി, ‘ഞാന്‍ ബ്രാഹ്മണനാണ്’ എന്ന് പറഞ്ഞ് പേടിപ്പിക്കുന്ന ‘ജാതിബോധമില്ലാത്ത’ നല്ല മനുഷ്യന്‍. അയാള്‍ക്കെതിരെ കല്ലെറിയാന്‍ വിട്ട കീഴ് ജാതിയിലെ കുട്ടി കല്ല് താഴെയിടുന്നു. മുസ്‌ലീങ്ങള്‍ വന്ന് അയാളോട് പരാതി പറയുന്നു. കഥാന്ത്യത്തില്‍ അയാള്‍ തന്നെ ദൈവമാകുന്നു. അയാളുടെ ജയത്തിനായി ബാക്കിയുള്ളവര്‍ സന്തോഷത്തോടെ മരിച്ച് കൊടുക്കുന്നു!


Also Read: ഗോസംരക്ഷണത്തിന്റെ പേരില്‍ പെഹ്‌ലുഖാനെ തല്ലിക്കൊന്ന ഹരിയാനയിലെ സര്‍ക്കാര്‍ ഗോശാലകളില്‍ തീറ്റകിട്ടാതെ ചത്തത് 25 പശുക്കള്‍


ഇനി അനിയന്‍ പൃത്വിരാജോ (അസ്‌ലന്‍ മുഹമ്മദ്)… ഒത്ത ഗുണ്ട. അതുമൊരു മുസ്‌ലിം. മുംബൈ-അധോലോകം-റേപ്പ്-സ്ത്രീസംരക്ഷകന്‍-അടി-ഇടി-വെട്ട്-കുത്ത്-വെടി-പുക തുടങ്ങി ക്ലീഷേകളുടെ ബാപ്പ. പക്ഷെ അയാളുടെ ഭാര്യ മുസ്‌ലിമല്ല. സര്‍പ്രൈസ് അതൊരു ഹിന്ദുവാണ്. ഇന്ത്യന്‍ മുസ്‌ലിമിനെ ഒന്ന് മോഡേര്‍ണാക്കിയതാ. അത്ര കരുതിയാല്‍ മതി. അയാള്‍ക്കും ഖുറാനും ഹദീസുമൊക്കെ നല്ല പിടിയാണ്. പട്ടരെപ്പോലെ ഇടക്ക് ഇങ്ങേരും കെടന്ന് കാച്ചുന്നുണ്ട്.

ഇന്ത്യന്‍ മുസ്‌ലിമിനു ‘ധര്‍മ്മയുദ്ധത്തില്‍’ പങ്കെടുക്കാന്‍ കുറച്ച് യോഗ്യതകള്‍ സിനിമ പറഞ്ഞ് വെക്കുന്നുണ്ട്.

1) ഒന്ന് നേരത്തെ പറഞ്ഞ പോലെ കുടുംബത്തില്‍ ഒരു ഹിന്ദുവേണം. മതം അയാള്‍ക്കൊരു പ്രശ്‌നമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം. അല്ലെങ്കില്‍ അയാളെ കൂടുതല്‍ കൂടുതല്‍ മതേതരാനാക്കാനുള്ള നിഷ്‌ക്കളങ്കമായ ശ്രമം. ഇവിടെ ഭാര്യ തന്നെയാണിത്. കൂട്ടത്തില്‍ ഹിന്ദു ആചാരങ്ങള്‍ അയാള്‍ക്ക് ഒരു പ്രശ്‌നവുമില്ല. നിസ്‌കരിച്ച് കഴിഞ്ഞ് അയാള്‍ നിസ്‌കാരത്തഴമ്പിനു മുകളില്‍ കുറി തൊടുന്നവനാണ്.

2)മുന്‍ ജന്മത്തില്‍ ബ്രാഹ്മണന്റെ കൂടെ ബ്രാഹ്മണനായി ഏതെങ്കിലും യുദ്ധത്തില്‍ പങ്കെടുക്കണം. (ഇതെന്ത് കോമഡിയാണെന്ന് സിനിമ കാണുമ്പോള്‍ പിടികിട്ടും). അല്ലെങ്കില്‍ മറിച്ചിങ്ങനെ പറയാം. മുന്‍ ജന്മത്തില്‍ അയാള്‍ ഹിന്ദുവായിരിക്കണം.

3)സൂപ്പര്‍ നാചറല്‍ പവറുകള്‍ അയാള്‍ക്ക് ദര്‍ഗകളില്‍ നിന്നൊന്നും കിട്ടില്ല. അതിനു ഹിമാലയം വഴി സന്ന്യാസത്തിനു പോണം. പറ്റുമെങ്കില്‍ ഗംഗയില്‍ ഒന്നു മുങ്ങിക്കുളിച്ച്, ഗുഹയില്‍ കയറി വാതിലടച്ച് ദിവ്യത്വം നേടാം.

4)നേടിയതൊന്നും നേരിട്ട് പ്രയോഗിക്കരുത്. നിഴലായി നിന്ന് ബ്രാഹ്മണന് കൊടുക്കണം.

6)ഏറ്റവും പ്രധാനമായി ഇന്ത്യന്‍ മുസ്‌ലിം , ഹിന്ദുമുസ്‌ലിം ആകണം.!


Also Read: ‘നടുറോഡില്‍ അപമാനിക്കപ്പെടുന്ന ഹിന്ദുസ്ത്രീ’; ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ‘ദുരവസ്ഥ’ കാണിക്കാന്‍ ബി.ജെ.പി വനിത നേതാവ് പുറത്ത് വിട്ട ചിത്രം ബോജ്പുരി സിനിമയിലെ രംഗം


ഇതിന്റെ കൂടെ ‘ഓം നമ: ശിവായ’ പറയുന്ന മുസ്‌ലിം, അല്ലാഹു അക്ബര്‍ പറയുന്ന സാധു സന്യാസിമാര്‍, പിന്നെ കപട മതേതരത്വം തുളുമ്പുന്ന കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ എന്നിവയും കൂടെ ആകുമ്പോള്‍ ടിയാന്‍ അസഹനീയമായ അനുഭവമാണ്. മുരളീ ഗോപിയുടെ ആള്‍ദൈവം (ഭഗവാന്‍) കാണിക്കുന്ന വയലന്‍സിനെ കഥ ബാലന്‍സ് ചെയ്യുന്നത് , പൃത്വിരാജിന്റെ മുസ്‌ലിം കാണിക്കുന്ന വയലന്‍സ് കൊണ്ടാണ്.

ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ ഭീകരത പോലെത്തന്നെ മുസ്‌ലിം ഭീകരതയും നല്ല ആഴത്തിലുണ്ടെന്ന് പറഞ്ഞ് പ്രേക്ഷകരുടെ കണ്ണു തുറപ്പിച്ച സംവിധായകനു വലിയ കൈയ്യടിയുണ്ട്. നേരിട്ട് കണ്ടാല്‍ ഒരുമ്മയും കൊടുക്കാം. ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ‘മനുഷ്യരായി’ ‘ഇന്ത്യക്കാരായി’ ബ്രാമണന്റെ പിറകില്‍ അണിനിരക്കണം എന്ന് ചുരുക്കിപ്പറയാം. എന്ന് വച്ചാല്‍ ‘ഈ പൂണൂലിന്റെ മൊഞ്ചൊന്നും ഒരു കാലത്തും പൊയ്‌പ്പോവൂലെന്ന്’.

ഇതിന്റെയൊക്കെ കൂടെയാണ് അതീന്ദ്ര അറിവിന്റേയും ശക്തിയുടേയും സ്പിരിച്വല്‍ തള്ളലുകള്‍. ഭാഷ, ദേശീയത, ജാതി, മതം, വിശ്വാസം എന്നിവയുടെ ഇത്രയും മലീമസമായ നരേഷന്‍ ഈയടുത്ത് വേറെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് നിര്‍ത്തുന്നു.

Advertisement