ആദ്യ തെലുങ്കു ചിത്രവുമായി നസ്രിയ; ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു
Telugu film
ആദ്യ തെലുങ്കു ചിത്രവുമായി നസ്രിയ; ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st November 2020, 2:23 pm

മലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. അന്‍ടെ സുന്ദരനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍.

അന്‍ടെ സുന്ദരനികിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. നാനിയുടെ 28ാമത്തെ ചിത്രമായ അന്‍ടെ സുന്ദരനികി.

വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്ന് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരുന്നു. നവീന്‍ യേര്‍നേനിയും രവിശങ്കര്‍ വൈയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ സംഗീത സംവിധാനം വിവേക് സാഗറാണ്. ഛായാഗ്രാഹകന്‍ നികേത് ബൊമ്മിയാണ്. രവിതേജ ഗിരിജാലയാണ് എഡിറ്റിംഗ്.

ലതാ തരുണാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അനില്‍, ബാനു എന്നിവരാണ് പബ്ലിസിറ്റി ഡിസൈന്‍. വംശി ശേഖര്‍, ആതിരാ ദില്‍ജിത്തുമാണ് പി.ആര്‍.ഒ.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ ചുവടു വെക്കുന്നത്. തമിഴില്‍ അറ്റ്ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Title video released Which is the first Telugu movie of Nasriya Naseem