എഡിറ്റര്‍
എഡിറ്റര്‍
‘പുതിയതെന്തെങ്കിലും ചെയ്യണം; ഇനിയൊരിക്കല്‍ കൂടി ബാഹുബലി ആവാന്‍ കഴിയില്ല’; ബാഹുബലി തന്നെ മടുപ്പിച്ചെന്ന് പ്രഭാസ്
എഡിറ്റര്‍
Saturday 18th March 2017 2:54pm

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ഇന്ന് ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ആരാധകരെയാകെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ പ്രഭാസ്.

ഇനിയൊരിക്കല്‍ കൂടി തനിക്ക് ബാഹുബലിയെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. പുതിയതെന്തെങ്കിലും ചെയ്യാന്‍ മനസു കൊതിക്കുന്നു എന്നായിരുന്നു പ്രഭാസിന്റെ വെളിപ്പെടുത്തല്‍. രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രഭാസ് മനസു തുറന്നത്.

ഒരു കഥാപാത്രത്തിനുവേണ്ടി നാലു വര്‍ഷം ചിലവഴിക്കു എന്നത് തന്റെ കരിയറില്‍ ആദ്യമായാണെന്നും പുതിയതെന്തെങ്കിലും ചെയ്യാന്‍ മനസു കൊതിക്കുകയാണെന്നും പറഞ്ഞ പ്രഭാസ് ഇടവേളകളില്ലാതെയുള്ള ചിത്രീകരണമാകാം ഇപ്പോള്‍ തോന്നുന്ന ആലസ്യത്തിന് കാരണമെന്നും പറയുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെങ്കിലും ഇനിയൊരിക്കല്‍ കൂടി ബാഹുബലിയെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഒരു മാസമായി തന്നെപ്പോലെ ചിത്രീകരണ സംഘത്തിലെ പലരേയും മടുപ്പ് ബാധിച്ചിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.


Also Read: നിരീശ്വരവാദത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: തമിഴ്‌നാട്ടില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു


ബാഹുബലിയിലേക്ക് കടന്നതിന് ശേഷം മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രഭാസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബാഹുബലി 2 വിന്റെ ട്രെയിലറിന് യുട്യൂബില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചു വരുന്നത്. മൂന്ന് കോടിയോളം പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. എപ്രില്‍ 14 നാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.

Advertisement