വാഹനാപകടം; ബി.ജെ.പി എംപി ആശുപത്രിയില്‍
national news
വാഹനാപകടം; ബി.ജെ.പി എംപി ആശുപത്രിയില്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 11:46 am

ന്യൂദല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ബി.ജെ.പി എം.പി ആശുപത്രിയില്‍. ഉത്തരാഖണ്ഡിലെ ഗള്‍വാളില്‍ നിന്നുള്ള എംപിയായ തിരത് സിംഗ് റാവത്തിനാണ് അപകടത്തില്‍ പരിക്കേറ്റത്.

ഭീംഗോഡയ്ക്കടുത്ത പ്രദേശത്ത് വച്ചാണ് എം.പിയുടെ വാഹനം അപടകത്തില്‍പ്പെട്ടത്. ഹരിദ്വാറിലെ ആശുപത്രിയിലാണ് എം.പിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

 

അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ് തിരത് സിംഗ് റാവത്ത്.