എഡിറ്റര്‍
എഡിറ്റര്‍
മനോഹരമായ പുരികക്കൊടികള്‍ക്കായ്
എഡിറ്റര്‍
Monday 14th July 2014 4:10pm

eyebroe സുന്ദരമായ പുരികക്കൊടികള്‍ സ്വന്തമാക്കുവാന്‍ ആരാണ് ആഗ്രഹിക്കാത്തത്? മനോഹരമായ പുരികത്തിനായി ഇതാ ചില നാടന്‍ കൂട്ടുകള്‍.

പുരികത്തിനു കട്ടിക്കുറവാണെങ്കില്‍ ആവണക്കെണ്ണയും പാല്‍പ്പാടയും തുല്യ അളവിലെടുത്തു തേച്ചുപിടിപ്പിക്കാം.

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാത്തൊലി നല്ലപോലെ അരച്ചു ചേര്‍ത്ത് പുരികങ്ങളില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്താല്‍ പുരികത്തിന് കട്ടിയേറും.

കോട്ടണ്‍ അല്‍പം പാലില്‍ മുക്കി പുരികത്തിന് മുകളില്‍ പുരട്ടുന്നത് രോമങ്ങള്‍ വളരാന്‍ സഹായിക്കും.

കുളിക്കും മുമ്പു വെളിച്ചെണ്ണകൊണ്ടു മസാജ് ചെയ്താല്‍ പുരികത്തിലെ താരന്‍ ശല്ല്യം അകലും.

നാരങ്ങാനീരും സമം തേങ്ങാപ്പാലും ചേര്‍ത്തു പുരികത്തില്‍ തേയ്ക്കുന്നതും താരനകറ്റും.

ദിവസവും ഒന്നോ രണ്ടോ തുള്ളി ആവണക്കെണ്ണ പുരികത്തില്‍ പുരട്ടി തടവുന്നത് രോമങ്ങള്‍ നല്ലപോലെ വളരാന്‍ സഹായിക്കും.

കടുകിട്ട് തിളപ്പിച്ച വെളിച്ചെണ്ണ നിത്യവും പുരികത്തില്‍ പുരട്ടിയാല്‍ നല്ല കട്ടിയും നിറവും ലഭിക്കും.

ചെറിയ ഉള്ളിഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്താല്‍ പുരികത്തിന് കട്ടിയേറും.

ഉലുവ അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഉലുവ, ബദാം എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരരട്ടുന്നതും ഗുണം ചെയ്യും.

Advertisement