പല്ലുകളുടെ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
Health
പല്ലുകളുടെ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
ന്യൂസ് ഡെസ്‌ക്
Monday, 10th September 2018, 3:01 pm

ശരീരാരോഗ്യ സംരക്ഷകരുടെ പ്രധാന വെല്ലുവിളിവകളിലൊന്നാണ് പല്ലുകളുടെ സംരക്ഷണം. സെന്‍സിറ്റിവിറ്റി, മോണകള്‍ക്ക് പ്രശ്നം എന്നിങ്ങനെ ഏതെങ്കിലും രോഗങ്ങള്‍ വന്നാല്‍ മാത്രമാണ് പലരും പല്ലുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളു.

അതേസമയം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പല്ലുകള്‍ക്കുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Related image

പല്ലുകളുടെ ആരോഗ്യത്തിനായി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇവയാണ്;

1.കാപ്പി

മധുരമിട്ട കാപ്പി പല്ലുകളില്‍ ക്യാവിറ്റീസ് ഉണ്ടാകാന്‍ കാരണമാകും. കാപ്പി പല്ലുകളുടെ നിറം നഷ്ടപ്പെടുത്തുമെന്നതും കാപ്പിയുപയോഗിച്ചാല്‍ ഉണ്ടാകുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്.

2. സോഡ

കാര്‍ബണേറ്റഡ് പാനീയങ്ങളും പല്ലിന്റെ ഇനാമലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ വായില്‍ ഉമിനീരിന്റെ അളവ് കുറയും. ഇവ പല്ലുകളുടെ നിറം നഷ്ടപ്പെടുത്താനും കാരണമാകും.


ALSO READ: സെക്‌സിനിടെ സ്ത്രീകള്‍ക്കുണ്ടാകുന്ന കഠിനമായ വേദന വജൈനിസ്മസ്; ഈ രോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം….


3. മദ്യം

ജലാംശം കുറയ്ക്കുമെന്നുള്ളതുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യത്തില്‍ മദ്യപാനം ദോഷകരമാണെന്ന് പറയുന്നത്. മദ്യപാനം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും പല്ലുകള്‍ വേഗം കേടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

4. ചിപ്പ്‌സ്

ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മാത്രമല്ല ദന്തകാര്യങ്ങളിലും പൊട്ടറ്റോ ചിപ്സ് പോലുള്ളവ അത്ര മികച്ച തീരുമാനമല്ല. പല്ലുകള്‍ക്കിടയില്‍ ഇത്തരം ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം ബാക്കിനില്‍ക്കുന്നതാണ് പല ദന്തരോഗങ്ങളുടെയും തുടക്കം.