ഫേസ്ബുക്കിന്റെ പ്രാഥമിക രൂപത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക. ഫേസ്ബുക്ക് ടൈംലൈന്‍ നിങ്ങളുടെ പ്രൊഫൈലില്‍ ഓട്ടാമാറ്റിക് ആയി അക്ടിവേറ്റാകുകയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് സംഭവിക്കും. നിങ്ങള്‍ ഫേസ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നതോടെയാണ് ടൈംലൈന്‍ അപ്‌ഡേറ്റ് ആകുക. ജനുവരി ഒന്നുമുതല്‍ പ്രൊഫൈലുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനിലേക്ക് മാറും എന്ന് കേട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.
മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും എളുപ്പത്തില്‍ നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് കാണാന്‍ സാധിക്കും എന്നതാണ് ടൈംലൈനിന്റെ പ്രത്യേകത. “Older Posts” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വിഷമിക്കേണ്ടി വരില്ലെന്ന് സാരം. പ്രൊഫൈല്‍ ഫോട്ടോക്ക് മുകളില്‍ കാണുന്ന ആല്‍ബം കവര്‍ എല്ലാം വളരെ ആകര്‍ഷകമാണെങ്കിലും ടൈംലൈനിലേക്ക് മാറിക്കഴിഞ്ഞാല്‍ പഴയ സ്റ്റൈലിലേക്ക് തിരിച്ചു വരാനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് ഇതുവരെ ഇറക്കിയിട്ടില്ല.
അതുകൊണ്ട് ഹൈഡ് ചെയ്യേണ്ട ഫോട്ടോകള്‍ മായ്ക്കാനും പ്രൊഫൈല്‍ ക്ലീ ചെയ്യാനുമെല്ലാം നിങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രം സമയമുണ്ട്. ടൈംലൈന്‍ വരുന്നതോട് കൂടി നിങ്ങളുടെ പ്രൊഫൈല്‍ അത്രമേല്‍ പരസ്യമാകാന്‍ പോകുകയാണ്.
Malayalam News
Kerala News in English