എഡിറ്റര്‍
എഡിറ്റര്‍
ബുദ്ധ തീവ്രവാദം; ടൈം മാഗസിന്റെ കവര്‍‌സ്റ്റോറിക്കെതിരെ മ്യാന്‍മാര്‍
എഡിറ്റര്‍
Tuesday 25th June 2013 10:42am

time-magazine

യാംഗൂണ്‍:  ബുദ്ധ തീവ്രവാദം എന്ന പേരില്‍ ടൈം മാഗസിനില്‍ വന്ന കവര്‍ സ്റ്റോറിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ടൈം മാഗസിനെതിരെ മ്യാന്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
Ads By Google

മ്യാന്‍മാറിലെ റോഹിംഗ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശഹത്യയെ കുറിച്ചാണ് ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറിയില്‍ പറയുന്നത്. ‘ ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍’ എന്ന പേരിലാണ് കവര്‍ സ്റ്റോറി.

ജുലൈ ലക്കം മാഗസിനിലാണ് ബുദ്ധ തീവ്രവാദത്തെ  കുറിച്ചുള്ള ലേഖനം ടൈം മാഗസിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യാന്‍മാര്‍ ഭരണകൂടം കവര്‍ സ്‌റ്റോറിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട് ബുദ്ധമത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുമെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മതമാണ് ബുദ്ധമതമെന്നും തങ്ങളുടെ പൗരന്മാരില്‍ ഭൂരിഭാഗം പേരും ബുദ്ധമത വിശ്വാസികളാണെന്നും ഇവരെ അപമാനിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും മ്യാന്മാര്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

റോഹിംഗ്യാ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള വംശഹത്യക്ക് നേതൃത്വം കൊടുത്ത വിരാദു എന്ന ബുദ്ധ സന്യാസിയുടെ ചിത്രമാണ് മാഗസിന്റെ കവര്‍ ഫോട്ടോ. വംശഹത്യക്ക് തെളിവുകളായി നിരവധി ഫോട്ടോകളും ഇരകളുടെ അനുഭവങ്ങളും ലേഖനത്തില്‍ ഉണ്ട്.

മുസ്‌ലീങ്ങള്‍ വംശവര്‍ധന നടത്തുന്നവരാണെന്നും സ്വന്തം സമൂഹത്തെ കൊന്നൊടുക്കുന്നവരാണെന്നുമുള്ള വിവാദ പരാമര്‍ശം നടത്തിയത് വിരാദു ആയിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ 969 എന്ന വര്‍ഗീയ സംഘടനയുടെ നേതാക്കളില്‍ പ്രധാനിയാണ് ഇയാള്‍.

മ്യാന്‍മാറില്‍ റോഹിംഗ്യാ മുസ്‌ലീങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍കാഴ്ച്ചയാണ് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്.

മാഗസിനെതിരെ ഓണ്‍ലൈന്‍ പരാതി തയ്യാറാക്കി വ്യാപക ഒപ്പു ശേഖരണവും നടക്കുന്നുണ്ട്. ഇതിനകം 40,000 ബുദ്ധമതക്കാര്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്.

റോഹിംഗ്യാ കലാപവും മാധ്യമങ്ങളുടെ മൗനവും

ബുദ്ധിസ്റ്റുകള്‍ വീണ്ടും വംശഹത്യ നടത്തുമ്പോള്‍

വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍

Advertisement