ടിക് ടോക് താരങ്ങള്‍ക്ക് പോസ്റ്റിന് ഒരു മില്യണ്‍ ഡോളര്‍ വരെ ലഭിക്കാമെന്ന് പഠനങ്ങള്‍
Tech
ടിക് ടോക് താരങ്ങള്‍ക്ക് പോസ്റ്റിന് ഒരു മില്യണ്‍ ഡോളര്‍ വരെ ലഭിക്കാമെന്ന് പഠനങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2020, 3:13 pm

സോഷ്യല്‍ മീഡിയ എല്ലാ മേഖലകളിലും പിടി മുറുക്കിയ കാലത്ത് ആളുകള്‍ ആഗ്രിഹിക്കുന്നത് മിനിമം ഒരു ടിക് ടോക് താരമെങ്കിലുമാവാനാണ്. എന്നാല്‍ ടിക് ടോക് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അത്ര ചെറുതൊന്നുമല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

യുവാക്കളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ടിക് ടോക് വീഡിയോ ആപ്പ് നല്‍കുന്ന പ്രതിഫലം രണ്ടു ലക്ഷം ഡോളര്‍ വരെയാണെന്നാണ് പഠനങ്ങള്‍. അതു കൊണ്ടു തന്നെ കുറച്ചു പേരൊക്കെ ടിക് ടോക് ഒരു പ്രൊഫഷനാക്കി എടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അമേരിക്കന്‍ ഗവേഷണ കമ്പനിയായ മോര്‍ണിങ് കണ്‍സള്‍ട്ടന്റ് വാദിക്കുന്നത് ഏറ്റവും പെട്ടെന്ന് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആപ്പാണ് ടിക് ടോക് എന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത വര്‍ഷമാവുമ്പോഴേക്കും ടിക് ടോകിന് ഒരു മില്യണ്‍ ഡോളര്‍ ഓരോ പോസ്റ്റിനും നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

പെന്‍സില്‍ വാനിയയില്‍ നിന്നുള്ള 17 വയസ്സുള്ള ലോറന്‍ ഗ്രേ എന്ന ടിക് ടോറിന് ഒരു പോസ്റ്റിന് 14775000 രൂപയാണ് നല്‍കുന്നത്. ഗ്രേയ്ക്ക് 38 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ടിക് ടോകില്‍ ഉള്ളത്.

ടിക് ടോകില്‍ ദിവസവും വീഡിയോ പോസ്റ്റു ചെയ്യുന്ന ഗ്രേയ്ക്ക് ഓരോ പോസ്റ്റിനും രണ്ടു ബില്യണ്‍ ലൈക്കുകള്‍ കിട്ടുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

19 വയസ്സുള്ള അഷിക ഭാട്ടിയ എന്ന ഇന്ത്യക്കാരിയായ നടിയുടെ പോസ്റ്റുകള്‍ക്കും വലിയ പ്രചാരമാണ് ടിക് ടോക് വേദികളില്‍ ലഭിക്കുന്നത്.