ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം, രോഗവ്യാപനത്തില്‍ ആശങ്ക
COVID-19
ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം, രോഗവ്യാപനത്തില്‍ ആശങ്ക
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 7:38 am

ന്യൂയോര്‍ക്കില്‍ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നയ്ഡ എന്ന നാലു വയസ്സുള്ള പെണ്‍കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജോലിക്കാരനില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് മൃഗശാലാ ആധികൃതര്‍ വ്യക്തമാക്കുന്നത്. ഈ കടുവയ്ക്ക് പുറമെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസല്‍ട്ട് വന്നിട്ടില്ല.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭക്ഷണം കഴിക്കുന്നതില്‍ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച കടുവയക്കും നിരീക്ഷണത്തിലുള്ള 5 മൃഗങ്ങള്‍ക്കും ഇല്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം കൊറോണ വൈറസ് എങ്ങനെയാണ് ഈ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതില്‍ വ്യക്തതയില്ലെന്നും മൃഗശാല അധികൃതര്‍ പറയുന്നു. ഓരോ ജീവികളുടെയും ശരീരത്തില്‍ വ്യത്യസ്തമായാണ് ഈ വൈറസ് ബാധ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും നിരീക്ഷിക്കുമെന്നും ഇവര്‍ പറയുന്നു. അതേ സമയം മൃഗങ്ങളില്‍ നിന്ന് കൊവിഡ്-19 മനുഷ്യരിലേക്ക് പടരുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ