എഡിറ്റര്‍
എഡിറ്റര്‍
പുതുസംരംഭകരെ സഹായിക്കാന്‍ സീഡ് ഫണ്ട്
എഡിറ്റര്‍
Saturday 27th October 2012 12:20am

കൊച്ചി: ടൈക്കോണ്‍ സംരംഭകത്വ സമ്മേളനത്തിന് സമാപനം. പുതു സംരംഭകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സീഡ് ഫണ്ട് രൂപവത്കരിക്കുമെന്ന് ടൈ കേരള പ്രസിഡന്റ് ജോണ്‍ കെ.പോള്‍ പറഞ്ഞു.

പുതിയതായി വ്യവസായം തുടങ്ങുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന് മൂലധന സമാഹരണമാണ്. ഇത്തരക്കാരെ സഹായിക്കാനുദ്ദേശിച്ചുള്ളതാണ് സീഡ് ഫണ്ടെന്ന് ജോണ്‍ കെ.പോള്‍  പറഞ്ഞു. ഒരു വീട്ടില്‍നിന്ന് ഒരു സംരംഭകനെന്നതാണ് ടൈ കേരള ലക്ഷ്യമിടുന്നത്.

Ads By Google

സംരംഭകത്വ വികസനം ലക്ഷ്യമിട്ട് പ്രത്യേക വകുപ്പ് ആരംഭിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജോണ്‍ കെ.പോള്‍ പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ സംവിധാനം ആവശ്യമാണ്. എങ്കിലേ ഈ മേഖലയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കാനാകൂ.

സമാപന സമ്മേളനത്തില്‍ എവര്‍സ്‌റ്റോണ്‍ കാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സ്‌ മാനേജിങ് ഡയറക്ടര്‍ രൂപ പുരുഷോത്തമന്‍ മുഖ്യ പ്രഭാഷണം നടത്തി. അടുത്ത ദശകത്തിനുള്ളില്‍ ഇന്ത്യ ലോകത്തിന്റെ തൊഴില്‍ദാതാവായി മാറുമെന്ന് രൂപ പറഞ്ഞു.

പല മേഖലകളിലും ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം വര്‍ധിക്കുന്നത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തില്‍ 1100 പ്രതിനിധികള്‍ പങ്കെടുത്തു. 86 പേര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

Advertisement