എഡിറ്റര്‍
എഡിറ്റര്‍
‘കഴിഞ്ഞത് കഴിഞ്ഞു ചൈനയില്‍നിന്നു സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നില്ല’; കൂടുതല്‍ വികസനമാണ് ആവശ്യമെന്ന് ദലൈലാമ
എഡിറ്റര്‍
Friday 24th November 2017 8:19am

 

കൊല്‍ക്കത്ത: ടിബറ്റുകാര്‍ ചൈനയില്‍നിന്നു സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടുതല്‍ വികസനം അനിവാര്യമാണെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയും ടിബറ്റും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സുദൃഢമായ ബന്ധമാണുള്ളതെന്നും അദ്ദേഹം ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പറഞ്ഞു.

‘ഞങ്ങള്‍ ഒരിക്കലും ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ വികസനം ഞങ്ങള്‍ക്ക് വേണം. അതേസമയം തങ്ങളുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ചൈന ബഹുമാനിക്കണം’ ആദ്ദേഹം പറഞ്ഞു


Also Read: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം; രണ്ടു പേര്‍ മരിച്ചു


‘ഇനി ഭൂതകാലത്തെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണ് ടിബറ്റിന് ഉള്ളത്. ചൈന അത് മാനിക്കേണ്ടതുണ്ട്. അവരുടെ രാജ്യത്തെ ചൈനക്കാര്‍ സ്നേഹിക്കുന്നു. ടിബറ്റന്‍ ജനത ടിബറ്റിനെയും സ്നേഹിക്കുന്നു.’

ഇടയ്ക്കിടെ ഞങ്ങള്‍ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും ടിബറ്റും തമ്മിലുള്ളത്. ചൈനയില്‍ ഏതാനും ദശകങ്ങളായി എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈലാമ പറഞ്ഞു.

ടിബറ്റിനെ ചൈനയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന വിഘടനവാദിയായി ദലൈലാമയെ ഈയിടെ ചൈന വിശേഷിപ്പിച്ചിരുന്നു. ദലൈലാമയ്‌ക്കെതിരെ ചൈന നിരന്തരം വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് തന്ത്ര പ്രധാന പ്രസ്താവനയുമായി ദലൈലാമയുടെ രംഗപ്രവേശം.

Advertisement