ചെക്ക് കേസ്; നാസിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാര്‍
kERALA NEWS
ചെക്ക് കേസ്; നാസിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 1:32 pm

തിരുവനന്തപുരം: ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി നിയമനടപടിയ്ക്ക്. നാസിലിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍ പറഞ്ഞു.

‘നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായി. കേസ് കൊടുക്കുന്നതിനാല്‍ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല.’

ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തുഷാര്‍ പറഞ്ഞു.

ഗൂഢാലോചന, കൃത്രിമ തെളിവ് സൃഷ്ടിക്കല്‍ എന്നിവയാണ് തുഷാറിന്റെ ആരോപണം. 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും നാടു കടത്താവുന്നതുമായി കുറ്റങ്ങളാണ് ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ചെക്ക് കേസില്‍ തുഷാര്‍ വെള്ളപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പുള്ള ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായിരുന്നത്.

എന്നാല്‍ ഹരജിക്കാരനായ നാസിലിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അജ്മാന്‍ കോടതി തള്ളിയിരുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്നസമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് സംബന്ധിച്ച് നാസില്‍ അബ്ദുല്ലയുടെ ഓഡിയോ ടേപ്പ് പുറത്തു വന്നിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ നാസില്‍ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് മറ്റൊരാളില്‍ നിന്നെന്ന് സൂചന നല്‍കുന്നതായിരുന്നു സന്ദേശം. എന്നാല്‍ പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാല്‍ എഡിറ്റ് ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നുമാണ് നാസില്‍ പ്രതികരിച്ചിരുന്നത്.

WATCH THIS VIDEO: