എഡിറ്റര്‍
എഡിറ്റര്‍
അധികാരത്തിനായി ആരുമായും കൂട്ടുകൂടും: തുഷാര്‍ വെള്ളാപ്പള്ളി
എഡിറ്റര്‍
Thursday 2nd November 2017 10:01am

ആലപ്പുഴ: അധികാരം പങ്കിടാന്‍ ആരുമായും കൂട്ടുചേരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ ഘടകകക്ഷിയാണെങ്കിലും ബി.ഡി.ജെ.എസിന് ബി.ജെപിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; നേതാക്കള്‍ക്കെതിരെ ദേശദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത്


പാര്‍ട്ടിയുടെ നയം നടപ്പാക്കാന്‍ ആരുമായും ബി.ഡി.ജെ.എസ് കൂട്ടുകൂടും. അധികാരമുണ്ടെങ്കിലേ സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാവൂ. കൊല്ലത്തും കുട്ടനാട്ടിലും മാത്രം ഒതുങ്ങുന്ന പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താമെങ്കില്‍ ബി.ഡി.ജെ.എസിന് എന്തുകൊണ്ട് ആയിക്കൂടാ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ കൂട്ടുകെട്ടിലാണ് നാമമാത്ര വോട്ടുകള്‍ നേടിയിരുന്ന ബി.ജെ.പി ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇത് ബി.ഡി.ജെ.എസിന്റെ നേട്ടമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Advertisement