എഡിറ്റര്‍
എഡിറ്റര്‍
ലീഗ് രണ്ടര ജില്ലകളില്‍ ജീവിക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടി: തുഷാര്‍ വെള്ളാപ്പള്ളി
എഡിറ്റര്‍
Sunday 14th October 2012 12:20am

ആലപ്പുഴ: രണ്ടര ജില്ലകളില്‍ മാത്രം ജീവിക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയായ മുസ്‌ലീം ലീഗ് കേരളമാകെ ഒറ്റയ്ക്ക് ഭരിക്കാന്‍ നോക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.

Ads By Google

എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന നേതൃസംഗമം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗ് മന്ത്രിമാര്‍ അനാവശ്യമായി ജാതിചിന്ത ഉണ്ടാക്കുകയാണ്. കോണ്‍ഗ്രസിന് ഇച്ഛാശക്തിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുസ്‌ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന വാദം ഏറ്റവും വലിയ തമാശ്ശയാണ്.

ലീഗിന്റെ സര്‍വാധിപത്യത്തിന്‍ കീഴില്‍ ഹിന്ദു ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ സര്‍വ ദു:ഖിതരാണ്. ജിമ്മിന്റേയും എമേര്‍ജിങ് കേരളയുടേയും മറവില്‍ സ്വന്തക്കാര്‍ക്ക് ഭൂമി എഴുതി നല്‍കാനാണ് ലീഗുകാര്‍ ശ്രമിച്ചത്.

കള്ള് വ്യവസായം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. പശുക്കളെ കൊന്ന് വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ലീഗ് എന്ത് മറുപടി നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.

സംസ്ഥാന ഭരണം ഹൈജാക്ക് ചെയ്യുന്ന ലീഗ് നീക്കത്തിനെതിരെ ഹിന്ദു സമുദായങ്ങളും ക്രൈസ്തവ സമുദായമായും ചേര്‍ന്ന് പൊതുവേദി രൂപപ്പെടുത്തും. എന്‍.എസ്.എസുമായുള്ള ബന്ധം ദൃഢപ്പെടുത്തും അത് തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement