എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
വൈറലായി തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ആമീര്‍ഖാന്റെ ഞെട്ടിച്ച പിറന്നാള്‍ സമ്മാനമെന്ന് ആരാധകര്‍; ഫസ്റ്റ് ലുക്കിന് പിന്നിലെ സത്യമിതാണ് 
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 14th March 2018 2:50pm

 

ബോളിവുഡിന്റെ പ്രിയനടന്‍ ആമീര്‍ഖാന്‍ നായകനാവുന്ന പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ‘ഫസ്റ്റ് ലുക്ക്’ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്. ആമീറിന്റെ പിറന്നാള്‍ ദിനം കൂടിയായ ഇന്ന് ആരാധകര്‍ക്കിടയില്‍ ഈ പോസ്റ്ററാണ് ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്.

ആമിര്‍ മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അമിതാഭ് ബച്ചനും പ്രേക്ഷക ശ്രദ്ധനേടുന്ന തരത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്തത്രയും മികവുറ്റ മേക്കോവറിലാണ് ഇരുവരുടേയും എന്ന പേരില്‍ ചിത്രം പ്രചരിച്ചത്

എന്നാല്‍ താരങ്ങളുടെ ഈ ചിത്രങ്ങളിലെ വാസ്തവം വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഇരു താരങ്ങളുടേതുമല്ലെന്നാണ് വാസ്തവം. മോഡലായ ദല്‍ജിത്ത് സീന്‍ സിംഗിന്റെ ചിത്രമാണ് ആമിറിന്റേതെന്ന പേരില്‍ പ്രചരിച്ചത്. അതേസമയം അമിതാഭ് ബച്ചന്റേതെന്ന പേരില്‍ പ്രചരിച്ചത് 68കാരനായ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയുടേതാണ്. പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കൂരി പകര്‍ത്തിയതാണ് ഈ ചിത്രം. ഷാബൂസ് എന്നാണ് അഭയാര്‍ത്ഥിയുടെ പേര്.

നിലവില്‍ ചിത്രീകരണത്തിനിടെ ചില ചിത്രങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ലുക്കൊന്നും പുറത്തുവിട്ടിട്ടില്ല. ഇന്നേവരെ കാണാത്ത ലുക്കിലാണ് ഇരുതാരങ്ങളും ചിത്രത്തിലെത്തുന്നത്. ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.

ആമിര്‍ ഖാന്റെ ഈ വര്‍ഷം പ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ് തഗ്‌സ് ഓഫ് പിന്ദുസ്ഥാന്‍. അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ പൂര്‍ണ്ണമായും രാജസ്ഥാനിലാണ് ചിത്രീകരിക്കുക.

യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാനു പുറമെ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇവര്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്.

Advertisement