തൃക്കണ്ണാപുരം പി ഒ
Discourse
തൃക്കണ്ണാപുരം പി ഒ
ന്യൂസ് ഡെസ്‌ക്
Friday, 13th August 2010, 8:17 pm

സോനു

എഴുത്തും വായനയും നഷ്ടപ്പെട്ട് ഇ- ജീവികളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനകാലത്താണോ വെ­ബ് പോര്‍­ട്ട­ലു­കള്‍ ക­ട­ലാ­സു­ക­ളാ­യ­തെ­ന്ന­റി­യില്ല. ഞാനു­മൊ­രു കോ­ള­മെ­ഴു­ത്തു­കാരിയാവുന്നു. doolnews.com ല്‍. കോളം എന്ന ആശയവും അതിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടികളുമൊക്കെ എന്‍റെ സുഹൃത്തിന്‍റേതാണ്.

നീയെഴുത്, നീ വരക്ക്, നിനക്കിനിയും സാധിക്കുമെന്നൊക്ക എന്നെ ശാസിച്ചുകൊണ്ടിരിക്കുന്ന പ്രിയ സുഹൃത്തിന് നന്ദി. എല്ലാം ചിപ്പിക്കുള്ളിലാക്കി കടലിലേക്കു തന്നെ മടങ്ങിയ ഞാനങ്ങിനെ വീണ്ടും മുത്തുണ്ടാക്കാന്‍ പോകുന്നു. അതില്‍ സന്തോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും മുന്നില്‍ കൈകൂപ്പിയോടെ തുടങ്ങി വയ്ക്കട്ടെ.
തൃക്കണ്ണാപുരം പി ഒ

എന്താണിത്. ഒരു കത്താണ്, ഇപ്പോഴും മഴയും മിന്നാമിന്നിയും വളപ്പൊട്ടും മയില്‍പ്പീലിതുണ്ടും മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ഇരട്ട വ്യക്തിത്വത്തിന്‍റെ ചാപല്യങ്ങള്‍, നാട്ടു വര്‍ത്തമാനങ്ങള്‍, കൊഞ്ചലുകള്‍ ഏങ്ങലുകള്‍, പരിഭവങ്ങള്‍, അങ്ങിനെയെല്ലാം…

ഒരു കത്താണ്, ഇപ്പോഴും മഴയും മിന്നാമിന്നിയും വളപ്പൊട്ടും മയില്‍പ്പീലിതുണ്ടും മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ഇരട്ട വ്യക്തിത്വത്തിന്‍റെ ചാപല്യങ്ങള്

എന്തിനാണിത്: നല്ല മഴയുള്ള വൈകുന്നേരങ്ങള്‍ എനിക്കു നല്‍കിയത് തണുത്ത കാല്‍പ്പാദങ്ങളെയും കൈവിരലുകളെയും  നിറയെ മരങ്ങളുള്ള, കീരിയും പൂത്താങ്കിരിയും കാട്ടുകോഴിയും ഉടുമ്പുമുള്ള മുറ്റം നിറയെ പാമ്പുള്ള, കാണാദൂരത്തോളം ഒഴിഞ്ഞ പറമ്പുള്ള വലിയ തറവാട്ടു വീടുകളിലൊന്നിലാണ് ഇത്തവണത്തെ മഴക്കാലത്ത് ഞാന്‍.  തൃക്ക­ണാ­പു­ര­ത്തു­നി­ന്നു­ള­ള ക­ത്തു­കള്‍…അ­തേ­റ്റു­വാ­ങ്ങാന്‍ ക­ട­ലി­നക്ക­രെ ദീ­പു­വും.

എ­ന്റെ മു­റി­യു­ടെ കിഴ­ക്കേ ചാ­യ്­പ്പി­ലെ തു­റ­ന്ന­കാ­ഴ്­ച്ച കാ­വി­ലേ­ക്കാണ്. വീ­ടു­ള­ള പ­റ­മ്പി­ന്റെ കൊ­ള്ള് ക­യ­റി­യാല്‍ കാ­വാ­യി… കൊ­ള്ളി­ന്റെ ഇ­റ­ക്ക­ത്തില്‍ മു­ഴു­വന്‍ വെ­ള്ള­ത്ത­ണ്ടിന്റെ അ­തി­രാണ്. കൊ­ള്ള് നി­റ­യെ­ പ­ച്ച­കു­ത്ത് ചെ­ടിയും മ­ഷി­ത്തണ്ടും പി­ന്നെ പേ­ര­റി­യാത്ത ആ ചെ­ടി­യും… അ­തി­ന്റെ അ­റ്റ­ത്തു­നി­ന്ന് പി­ടി­ച്ച് മേല്‍­പ്പോ­ട്ട് വ­ലി­ച്ച് പ­ച്ച­റോ­സു­ണ്ടാ­ക്കു­ന്ന­തോര്‍­മ്മ­യു­ണ്ടോ.

ത­ണു­പ്പു­ള­ള മാ­സ­ങ്ങ­ളില്‍ ഞാ­നി­പ്പോഴും പു­ല്ലെണ്ണ നോ­ക്കാ­റുണ്ടെടോ… നീ­ളന്‍ പുല്ലി­ന്റെ­യറ്റ­ത്ത് തു­ഷാ­ര­ത്തി­ന്റെ വലീ­യ തു­ളളി. പ­ഴ­യ കു­ട­ക്ക­മ്മ­ലി­ന്റെ ഞാത്തു­പോ­ലെ… നീ എ­ഴു­തി­ത്ത­ന്ന പു­ല്ലെ­ണ്ണ­യു­ടെ ത­ണു­പ്പി­പ്പോഴും എ­ന്റെ കണ്‍­കോ­ണി­ലുണ്ട്.

പ്രണയം പോലെ മനോഹരമായ മഴയും  തണുപ്പുള്ള, പേടിയില്‍ കുതിര്‍ന്ന കുളിരുമുള്ള ഒരു മഴക്കാല വൈകുന്നേരം ഞാന്‍ തൃക്കണ്ണാപുരം പി ഒ  തു­ട­ങ്ങി­വെ­യ്­ക്കുന്നു . കത്തെഴുത്തെന്നും ഹരമായിരുന്നു. നിറയെ കുനുകുനാ എഴുതിനിറച്ച കത്തുകള്‍ കേരളത്തില്‍ മുഴുവനും  ക­ടല്‍­ലി­ന­പ്പു­റ­ത്തേക്കും ഞാന്‍ ചു­വ­ന്ന ത­പാല്‍­പെ­ട്ടി­ക­ളില്‍ നി­ക്ഷേ­പിച്ചു­കൊ­ണ്ടി­രുന്നു. കത്തെഴുത്തിന്റേതായ ആ മനോഹരകാലത്തെ തിരിച്ചു പിടിക്കാനുള്ള ഒരു കുഞ്ഞു ശ്രമമാണ് ഈ കോളത്തിനു പിന്നില്‍.

തീര്‍ച്ചയായും എന്റെ പ്രിയ കൂട്ടുകാരന്‍ -ഭര്‍ത്താവിനാണിത്… മഴയിഷ്ടമുള്ള യാത്രകള്‍ ഇഷ്ടമുള്ള എല്ലാത്തിനുമുപരി ഇതിനൊക്ക കൂട്ടായ് എന്നെ എപ്പോഴും കൂട്ടാനിഷ്ടമുള്ള എന്‍റെ ഭര്‍ത്താവിനാണിത്.   തൃ­ക്ക­ണാ­പു­ര­ത്തു­നി­ന്നു­ള­ള ക­ത്തു­കള്‍ ഉ­ടന്‍ എ­ഴു­തി തു­ട­ങ്ങും. അ­തുവ­രെ ഞാ­നീ നീ­ളന്‍ കോ­ലാ­യില്‍ നി­ന്ന്  മ­ഴ­പ്പാ­റല്‍ കൊ­ള­ള­ട്ടെ….

വ­ര മ­ജ്നി തി­രു­വ­ങ്ങൂര്‍