കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
Kerala News
കൊല്ലത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 10:39 pm

കൊല്ലം: കൊല്ലം പ്രാക്കുളത്ത് ദമ്പതികളടക്കം മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. ദമ്പതികളായ സന്തോഷ്, റംല, അയല്‍വാസികളായ ശ്യാംകുമാര്‍ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

വീട്ടിലെ ഇലക്ട്രോണിക് ഉപകരണത്തില്‍ നിന്ന് ആദ്യം റംലയ്ക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സന്തോഷിനും ശ്യാംകുമാറിനും ഷോക്കേറ്റത്.

തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റ റംലയുടെയും സന്തോഷിന്റെയും ബഹളം കേട്ട് ശ്യാംകുമാര്‍ എത്തുകയായിരുന്നു. ഇതിനിടെയാണ് ശ്യാംകുമാറിനും ഷോക്ക് ഏറ്റത്.

മരിച്ച വ്യക്തികളില്‍ ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും രണ്ടുപേരുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Three people, including a couple, died in Kollam