എഡിറ്റര്‍
എഡിറ്റര്‍
പ്രമേഹരോഗത്തിനുള്‍പ്പെടെയുള്ള മൂന്ന് മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
എഡിറ്റര്‍
Thursday 27th June 2013 2:30pm

medicine2

മുംബൈ: രാജ്യത്ത് കൂടുതലായി ഉപയോഗിച്ച് വരുന്ന മൂന്ന് മരുന്നുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന പിയോഗ്ലിറ്റസോണ്‍, വേദനാസംഹാരിയായ അനാല്‍ജിന്‍, മാനസിക രോഗത്തിന് നല്‍കുന്ന ഡീന്‍ക്‌സിറ്റ് എന്നീ മരുന്നുകളാണ് നിരോധിച്ചത്.

മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനാലാണ് നിരോധിച്ചിരിക്കുന്നത്. പിയോഗ്ലിറ്റസോണ്‍ മൂത്രാശയ കാന്‍സറിനും ഹൃദയസംബന്ധമായ രോഗത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

Ads By Google

ജൂണ്‍ 18 ന് മരുന്നുകള്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ആഗോള തലത്തില്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നാണ് അനാല്‍ജിന്‍.

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നേരത്തേ തന്നെ ഈ മരുന്നുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയില്‍ ഈ മരുന്നുകള്‍ നിര്‍ത്തണമെന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഡീന്‍ക്‌സിറ്റ് അതിന്റെ ജന്മനാടായ ഡെന്മാര്‍ക്ക് വരെ നേരത്തേ തന്നെ നിരോധിച്ചതാണ്. ഇപ്പോള്‍ മാത്രമാണ് ഇന്ത്യയില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.

700 കോടിയുടെ വിപണിയാണ് പിയോഗ്ലിറ്റസോണിന് ഇന്ത്യയിലുള്ളത്.

Advertisement