എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
എഡിറ്റര്‍
Sunday 9th April 2017 8:18am

ചിത്രം കടപ്പാട്: മലയാള മനോരമ

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലും രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് രാജ്തങ്കവുമാണ് കൊല്ലപ്പെട്ടതെന്നാണ് അനുമാനം. അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Also Read: ‘ലാലേട്ടാ ലാലേട്ടാ…’; ദേശീയ പുരസ്‌കാര നിറവിലുള്ള മോഹന്‍ലാലിന് ആദരമായി ആരാധകര്‍ ഒരുക്കിയ വീഡിയോ ഗാനം കാണാം


ഡോ. ജീന്‍ പദ്മയുടെ മകനെ കാണാതായിട്ടുണ്ട്. രണ്ട് ദിവസമായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളായി ഇയാളെ ഫോണില്‍ ലഭിച്ചിട്ടില്ല എന്ന് സഹോദരനും പറയുന്നു. അഞ്ച് പേരാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊലപാതകം നടത്തിയ ശേഷം വീടിന് തീ വെയ്ക്കാന്‍ ശ്രമിച്ചതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുമെന്ന് മകന്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Advertisement