ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
2018ല്‍ ഇന്ത്യ കൂടുതല്‍ വായിച്ച മൂന്ന് വ്യാജ വാര്‍ത്തകളില്‍ രണ്ടെണ്ണം മോദിയെകുറിച്ചുള്ളത്
ന്യൂസ് ഡെസ്‌ക്
4 days ago
Thursday 6th December 2018 8:36pm

ന്യൂ ദല്‍ഹി: 2018ല്‍ ഇന്ത്യന്‍ ജനത വിശ്വസിച്ച മൂന്ന് വലിയ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിട്ട് യാഹു. പട്ടികയിലെ ആദ്യ രണ്ട് വാര്‍ത്തകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി ഏറ്റവും കൂടതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്. എന്നാല്‍ അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരുന്നു.

പ്രതിമാസം 15 ലക്ഷം രൂപ വേതനം നല്‍കി മോദി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചതാണ് രണ്ടാമത്തെ വാര്‍ത്ത. ഇതിനായി മാഡം തുസ്സാദില്‍ മെഴുകുതിരി മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ വെക്കുന്നതിനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇതിനായി പ്രചരിച്ചത്.

മൂന്നാമത്തെ വാര്‍ത്ത രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ളതാണ്. ഒരു സ്ത്രീയുടെ കൈപിടിച്ച് നില്‍ക്കുന്ന രാഹുല്‍ ചിത്രമായിരുന്നു പ്രചരിച്ചത്. രാഹുല്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ യാഥാര്‍ത്യം രാഹുല്‍ നയിച്ച ജന്‍ ആന്ദോളന്‍ റാലിയില്‍ പങ്കെടുത്ത യുവതിയുടെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രാമിയിരുന്നു അത്. വേദിയില്‍ കൈപിടിച്ച് മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുലിന്റെ സ്ത്രീയുടെ കൈപിടിച്ചത്.

ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് വലിയപ്രചാരണം ലഭിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് യാഹു വിവരങ്ങള്‍ പുറത്തുവിട്ടത്. വര്‍ഷാവസാനത്തില്‍ പ്രചരിക്കപ്പട്ട വ്യാജവാര്‍ത്തകള്‍ മിക്ക സെര്‍ച്ച് എഞ്ചിനുകളും പുറത്തുവിടാറുണ്ട്. അതിന്റെ ഭാഗമായാണിത്.

Advertisement