ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
മാവേലിക്കരയില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കാഞ്ഞിരപ്പള്ളിയിലും ആക്രമണം
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 8:58am

മാവേലിക്കര: മാവേലിക്കരയില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നടന്നിരുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും ആക്രമണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ ചിലര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഓഫീസിന് തീവയ്ക്കാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും നടന്നില്ല. അതേസമയം, ഓഫീസിന് മുന്നില്‍ ഇട്ടിരുന്ന ചവിട്ടി കത്തി നശിച്ചു. സ്‌ഫോടക വസ്തു എറിഞ്ഞപ്പോഴാണ് തീപിടിച്ചതെന്ന് സംശയിക്കുന്നു.

രണ്ട് സംഭവത്തിന് പിന്നിലും ആര്‍.എസ്.എസ് ആണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

Advertisement