ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
കഴിഞ്ഞ വര്‍ഷം ലോകത്തെ പകുതിയിലധികം അഭയാര്‍ത്ഥികളെയും സ്വീകരിച്ചത് ഈ മൂന്നു രാജ്യങ്ങളാണ്
ന്യൂസ് ഡെസ്‌ക്
Friday 22nd June 2018 11:57am

ഇസ്താംബൂള്‍: തുര്‍ക്കി, ബംഗ്ലാദേശ്, ഉഗാണ്ട ഈ മൂന്നുരാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ലോകത്തെ പകുതിയിലധികം അഭയാര്‍ത്ഥികളെയും സ്വീകരിച്ചിരിക്കുന്നതെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ത്ഥികളുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്.

അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം രാജ്യങ്ങള്‍ക്കിടയില്‍ ഇല്ലാതായി. സമ്പന്നരാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ തടുക്കുന്നതിനായി മതിലുകള്‍ കെട്ടുകയാണ്. സംഘര്‍ഷമേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ എജിലാന്‍ഡ് പറഞ്ഞു.

കുറച്ചു അഭയാര്‍ത്ഥികള്‍ മാത്രം അമേരിക്കയിലും യൂറോപ്പിലുമെത്തുമ്പോള്‍ കൂടുതല്‍ പേരെത്തുന്ന ഉഗാണ്ടയെ പോലുള്ള രാജ്യങ്ങളെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്വം മറ്റുള്ളവര്‍ക്കുണ്ടെന്നും എജിലാന്‍ഡ് പറഞ്ഞു.

എല്ലാ രണ്ട് സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ അഭയാര്‍ത്ഥിയാക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2018ന്റെ തുടക്കത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ എണ്ണം 68.5 മില്ല്യണ്‍ ആണ്.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Advertisement