എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദില്‍ മത്സ്യം വിഴുങ്ങല്‍ ചികിത്സ ഇന്ന് സമാപിക്കും
എഡിറ്റര്‍
Sunday 9th June 2013 9:44am

asthma-relief

സെക്കന്തരാബാദ്: ആസ്ത്മ രോഗനിവാരണത്തിനുള്ള പരമ്പരാഗത ചികിത്സയായ ‘മത്സ്യചികിത്സ’ ഹൈദരാബാദില്‍ ഇന്ന് അവസാനിക്കും.

ശാസ്ത്രീയ അടിത്തറയില്ലെന്ന് ലോകായുക്ത പറഞ്ഞിട്ടും ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രോഗികളാണ് എത്തിയത്.

32 കൗണ്ടറുകളാണ് ഇക്കൊല്ലം ഒരുക്കിയത്. ജനത്തിരക്ക് കണക്കിലെടുത്ത് ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌ഫോര്‍ട്ട് കോര്‍പ്പറേഷന്‍ (എ.പി.എസ്.ആര്‍.ടി.സി.) നഗരത്തില്‍ 41 സര്‍വീസുകള്‍ കൂടുതല്‍ ഏര്‍പ്പെടുത്തി.

Ads By Google

നാമ്പള്ളി മൈതാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ചികിത്സ ആരംഭിച്ചത്. ബതിനി ഗൗഡ് കുടുംബക്കാരാണ് ചികിത്സനടത്തുന്നത്. പ്രത്യേകം തയ്യാറാക്കിയ മരുന്ന് ജീവനുള്ള മത്സ്യത്തിനകത്തുവെച്ച് ആസ്ത്മ രോഗിയെക്കൊണ്ട് വിഴുങ്ങിക്കുന്നതാണ് ചികിത്സ.

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമേന്ദര്‍ റെഡ്ഡിക്കാണ് ബതിനി ഹരിനാഥ് ഗൗഡയും മകള്‍ അളകനന്ദയും ആദ്യ ‘മത്സ്യമരുന്ന്’ നല്‍കിയത്. ദൂദ്ബൗളിയിലെ ബതിനി കുടുംബവസതിയില്‍ പൂജനടത്തിയശേഷമാണ് ചികിത്സ ആരംഭിച്ചത്.

കേരളത്തില്‍നിന്ന് ആയിരത്തിലധികംപേര്‍ ചികിത്സയ്‌ക്കെത്തിയതായി സംഘാടകര്‍ പറഞ്ഞു. ആദ്യദിനം രണ്ടുലക്ഷം പേര്‍ എത്തിയെന്നാണ് കണക്ക്. സൗജന്യമായാണ് ഈ ചികിത്സ നടത്തുന്നത്.

അതേസമയം മത്സ്യചികിത്സ നടക്കുന്ന മൈതാനത്തിനു പുറത്ത് വിവിധ പുരോഗമന സംഘടനകള്‍ പ്രതിഷേധവുമായെത്തി. ലഘുലേഖകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും അവര്‍ വൈകിട്ട് ചികിത്സതീരുംവരെ നിലയുറപ്പിക്കുകയും ചെയ്തു.

ഇത്തവണകൂടിയേ പൊതുഖജനാവില്‍നിന്ന് മത്സ്യചികിത്സയ്ക്കായി സഹായം അനുവദിക്കാന്‍ പാടുള്ളൂ എന്ന് ലോകായുക്ത ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡി ഉത്തരവിട്ടിരുന്നു.

Advertisement