എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്ക് കൃഷിയെ തൊട്ടറിയാന്‍ ‘തൊട്ടാവാടി’, സൗദിയില്‍ കുട്ടികളുടെ ക്യാമ്പും രക്ഷാകര്‍ത്താക്കളുടെ സംഗമവും സംഘടിപ്പിച്ചു
എഡിറ്റര്‍
Tuesday 20th January 2015 4:49pm

saudi-1

ദുബായ്: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷിപാഠങ്ങളുമായി കുണ്ടറ കല്‍ച്ചറല്‍ & എന്‍. ആര്‍. ഐ. വെല്‍ഫയര്‍ അസോസിയേഷനും (കെ.സി.എ.), പ്രസക്തിയും ചേര്‍ന്ന് ദുബായില്‍ ‘തൊട്ടാവാടി’ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സുവരെയുള്ള  കുട്ടികളാണ് ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ഷീജ ഇക്ബാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഷേബ രഞ്ജന്റെ ഗാനാലാപത്തോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കായി ചിത്ര രചന വര്‍ക്ക്‌ഷോപ്പ് നടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, ഡോ. നിഷ വര്‍ഗ്ഗീസ്സ് എന്നിവര്‍ ഇന്‍സ്ട്രക്ടര്‍മാരായിരുന്നു.

‘നന്മയോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയവുമായാണ് ക്ാമ്പ് സംഘടിപ്പിച്ചത്. എഴുപതോളം കുട്ടികല്‍ ക്യാമ്പില്‍ പങ്കെടുത്തു. വിത്ത് വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തനങ്ങളും കൃഷിശാസ്ത്രം വിശദീകരിക്കുന്ന ക്ലാസ്സും, പൂമ്പാറ്റ നിര്‍മ്മാണവും, അക്ഷര മരവുമെല്ലാം കുട്ടികള്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായി. കുട്ടികളുടെ ക്യാമ്പ് ‘നെല്ലി’യെന്ന പേരില്‍ പത്രവും തയ്യാറാക്കി.

സമാപന സമ്മേളനം കെ.സി.എ പ്രസിഡന്റ്  ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി ‘കുട്ടികളുടെ സ്വഭാവവും കൗമാരത്തിലെ സവിശേഷതകളും’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ഡോ. നിഷ വര്‍ഗീസ്സ് രക്ഷകര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

Advertisement