എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ അക്രമികളെ പ്രതിരോധിക്കുകയല്ല തിരിച്ച് ആക്രമിക്കുകയാണ് വേണ്ടത്: ശരത് പവാര്‍
എഡിറ്റര്‍
Monday 11th March 2013 12:55am

മുംബൈ:  ശാരീരികമായി ഉപദ്രവിക്കാന്‍ വരുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ പ്രതിരോധിക്കുകയല്ല വേണ്ടത് മറിച്ച് അവരെ അടിച്ച് വീഴ്ത്തുകയാണ് വേണ്ടതെന്ന് കൃഷി മന്ത്രി ശരദ് പവാര്‍.

Ads By Google

നിങ്ങളെ ആരെങ്കിലും ആക്രമിക്കാന്‍ വരുകയാണെന്ന് കരുതുക. അപ്പോള്‍ അവരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പ്രതിരോധിക്കുക മാത്രമല്ല ചെയ്യേണ്ടത്.

അവരെ അടിച്ച് വീഴ്ത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ പിന്നീട് തിരിച്ചുള്ള ആക്രമണത്തിന് അവര്‍ മുതിരില്ലെന്നാണ് തോന്നുന്നത്. – പവാര്‍ പറഞ്ഞു. എന്‍.സി.പിയുടെ വുമണ്‍സ് വിംഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ അതേ അനുഭവം തന്നെ മറ്റ് പെണ്‍കുട്ടികള്‍ക്കും സംഭവച്ചുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നിന്നും ഈ ലോകത്തിന് മാറ്റം സംഭവിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രതിയെ മര്‍ദ്ദിക്കാനുള്ള അവകാശം പോലീസിന് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നും സ്ത്രീകള്‍ അക്രമിയെ തിരിച്ചുപദ്രവിച്ചാല്‍ അവരെ എല്ലാ രീതിയിലും പിന്തുണയ്ക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുംബൈ പോലീസ് കമ്മീഷണര്‍ ഡോ സത്യപാര്‍ സിങ് പറഞ്ഞു.

കേസില്‍ പ്രതിയാകുന്ന വ്യക്തിയെ വടികൊണ്ട് അടിച്ചൊതുക്കാന്‍ പോലീസിന് കഴിയില്ല. അപ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തും . പിന്നെ അവരെ മര്‍ദ്ദിച്ചതിന് തങ്ങള്‍ വിശദീകരണം നല്‍കേണ്ടതായി വരും. എന്നാല്‍ തങ്ങളെ മര്‍ദ്ദിക്കുന്നതിനിടെ പ്രതിയെ തിരിച്ച് ആക്രമിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement