എഡിറ്റര്‍
എഡിറ്റര്‍
നിയമങ്ങള്‍ പാലിക്കാന്‍ പറ്റാത്തവര്‍ ഉത്തര്‍പ്രദേശ് വിട്ടു പോകണമെന്ന് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Saturday 29th April 2017 9:29pm

ലക്‌നൗ: നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയാത്തവര്‍ സംസ്ഥാനം വിട്ടുപോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം അനുസരിക്കാത്തവരെ അനുസരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൊരക്പുരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ചുവന്ന ബീക്കണുകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമര്‍ശം.

ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ എ.എ.പിയുടെ പരാജയത്തേയും അദ്ദേഹം പരിഹസിച്ചു. ഇ.വി.എം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എന്നത് എവരി വോട്ട് ഫോര്‍ മോദി (ഇ.വി.എം) എന്നതിന്റെ ചുരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement