ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ചത് ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും വെറുതേവിടില്ല; ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഷെയ്ഖ് ഹസീന
World News
ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ചത് ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും വെറുതേവിടില്ല; ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഷെയ്ഖ് ഹസീന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 2:32 pm

ധാക്ക: ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആക്രമണം നടത്തിവര്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ചു.

”കാമിലയിലെ സംഭവങ്ങള്‍ സമഗ്രമായി അന്വേഷിക്കും. ആരും രക്ഷപ്പെടില്ല. അവര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നത് പ്രശ്‌നമല്ല. അവരെ ശിക്ഷിക്കും,” ഹസീന അറിയിച്ചു.

വലിയ ജനക്കൂട്ടം ദുര്‍ഗാപൂജാ പ്രതിഷ്ഠ തകര്‍ക്കുകയും കല്ലെറിയുകയും ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നത്.

ബംഗ്ലാദേശിലെ ആക്രമണത്തില്‍ അസ്വസ്ഥരാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Those Who Attacked Hindu Temples “Will Be Hunted Down”: Bangladesh PM