ആ ട്രോളുകള്‍ വേദനിപ്പിച്ചു; എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവര്‍ പറഞ്ഞത്; മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍
Malayalam Cinema
ആ ട്രോളുകള്‍ വേദനിപ്പിച്ചു; എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവര്‍ പറഞ്ഞത്; മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th August 2020, 9:10 pm

കൊച്ചി:പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നും നടിയും സഹസംവിധായകയുമായ അനുപമ പരമേശ്വരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ തുറന്നുപറച്ചില്‍.

തനിക്ക് ജാഡയുണ്ടെന്നും അഹങ്കാരിയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതെന്നും അനുപമ പറഞ്ഞു. പ്രേമം സിനിമയുടെ പ്രെമോഷനായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നെന്നും അനുപമ പറഞ്ഞു.

കുറെ അഭിമുഖങ്ങള്‍ നല്‍കി ഞാന്‍ മടുത്തു. ഞാന്‍ തൃശ്ശൂരില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു, അവര്‍ പറഞ്ഞത് പിന്തുടരുകയാണ് ചെയ്തത്. സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് സ്‌ക്രീന്‍ സമയം വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു, ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിച്ചുവെന്ന് അവര്‍ക്ക് തോന്നി. അനുപമ പറയുന്നു.

അഭിമുഖങ്ങള്‍ക്കിടയില്‍ എന്റെ ഉത്തരങ്ങള്‍ മിനുക്കി പറഞ്ഞിരുന്നില്ല, മാത്രമല്ല ട്രോളുകള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങിയെന്നും അനുപമ പറഞ്ഞു.

ഈ സമയത്ത് നെഗറ്റീവ് റോള്‍ ചെയ്യാന്‍ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷനില്‍ നിന്ന് തനിക്ക് ഒരു കോള്‍ വന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പ്രശംസിക്കാന്‍ മാത്രമേ അറിയൂ എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഞാന്‍ അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച് ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ താന്‍ തീരുമാനിച്ചെന്നും അനുപമ പറഞ്ഞു.

അതിനുശേഷം തനിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങള്‍ കൂടി ലഭിച്ചു, തുടര്‍ന്ന് തമിഴ്. അത് പിന്നെ അങ്ങ് തുടര്‍ന്നെന്നും അനുപമ പറയുന്നു. മണിയറയിലെ അശോകനാണ് അനുപമയുടെതായി തിയേറ്ററുകളില്‍ എത്താനുള്ള പുതിയ ചിത്രം.

ചിത്രത്തില്‍ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗ്രിഗറി ജേക്കബ് ആണ് നായകനാവുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ