എഡിറ്റര്‍
എഡിറ്റര്‍
2016-17 ലെ ബജറ്റ് കേരള സമ്പദ്ഘടനയെ പരിഗണിക്കാത്തത്: തോമസ് ഐസക്
എഡിറ്റര്‍
Friday 12th February 2016 11:15am

thomas1
തിരുവന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ നിലവിലുള്ള സമ്പദ് ഘടനയെ പരിഗണിക്കാത്തതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. ബജറ്റിനെ സംബന്ധിച്ച് ആദ്യ പ്രതികരണമറിയിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്.

മുന്‍ കാലത്തെ അപേക്ഷിച്ച് സാമ്പത്ത് ഘടനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. നിലവിലെ സമ്പദ്ഘടനയനുസരിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതല്ല. വരും കാലത്ത് ഇതേ രീതിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ തന്നെ സാമ്പത്തിക നില ഇപ്പോഴത്തെതില്‍ നിന്നും ഇരട്ടിയായിരിക്കണം. ഐസക് പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ ക്ഷേമനേട്ടങ്ങളൊന്നും തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സേവന നേട്ടങ്ങള്‍ മന്ദീഭവിപ്പിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഐസക് പറഞ്ഞു. എല്‍.ഡി.എഫ്. ഭരണകാലത്ത് 7.6% ഉണ്ടായിരുന്ന വളര്‍ച്ചാനിരക്ക് യു.ഡി.എഫ് ഭരണകാലത്ത് 6.1%മായി കുറയുകയാണ് ചെയ്തത്. ഐസക് കൂട്ടിച്ചേര്‍ത്തു.

2015-16ലെ കണക്കവതരിപ്പിച്ചത് പോലും വിശ്വാസ്യ യോഗ്യമല്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടന്ന് നടത്താന്‍ കഴിയുന്ന പദ്ധതികളെ പറ്റിയാണ് സര്‍ക്കാര്‍ ചിന്തിക്കേണ്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഐസക് പറഞ്ഞു.

Advertisement