എഡിറ്റര്‍
എഡിറ്റര്‍
മദ്യശാലകള്‍ പൂട്ടിയത് അമിതാവേശം; തീരുമാനം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് തോമസ് ഐസക്
എഡിറ്റര്‍
Monday 3rd April 2017 7:28am

തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുളള സുപ്രീംകോടതി വിധി സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തീരുമാനം അമിതാവേശത്തിന്റ ഭാഗമാണെന്നും പ്രത്യാഘാതം മനസിലാക്കാതെയുളളതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന് അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ബാറുകള്‍ അടക്കമുളള മദ്യശാലകള്‍ പൂട്ടിയതോടെ ഇക്കൊല്ലം നികുതി വരുമാനത്തില്‍ 4000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് വാര്‍ഷിക പദ്ധതികളെയും ബാധിച്ചേക്കാം. ഇന്നലെ 1956 മദ്യശാലകളാണ് സംസ്ഥാനത്ത് പൂട്ടിയത്.

എറണാകുളത്ത് മാത്രം 295 മദ്യശാലകള്‍ക്കാണ് താഴുവീണത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്ന ആശങ്കയെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Advertisement