കേന്ദ്ര താല്‍പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യ കമ്മീഷനെ വിനിയോഗിക്കുന്നുവെന്ന് തോമസ് ഐസക്
kERALA NEWS
കേന്ദ്ര താല്‍പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യ കമ്മീഷനെ വിനിയോഗിക്കുന്നുവെന്ന് തോമസ് ഐസക്
ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 8:21 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യ കമ്മീഷനെ വിനിയോഗിക്കുകയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. 15-ാം ധനക്കമ്മീഷന്റെ പരിഗണനവിഷയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 15-ാം ധനകാര്യ കമ്മീഷന്റെ കാര്യവും ഇങ്ങനെ വേണം കാണാന്‍. ധനകാര്യ കമ്മീഷന്‍ നിലവില്‍ എടുത്തിരിക്കുന്നതെല്ലാം വിവാദ വിഷയങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സാധാരണ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നേരത്തേ നിബന്ധനകളുണ്ടായിരുന്നില്ല.

ഇന്ത്യന്‍ ഭരണഘടന പ്രകാരം സര്‍ചാര്‍ജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവെയ്ക്കാന്‍ കഴിയുക. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. ഈ തുക മാറ്റി വിനിയോഗിച്ചാല്‍ കോടതിയില്‍ പോകേണ്ടിവരുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

14-ാം ധനകാര്യ കമ്മീഷന്റെ കണക്കനുസരിച്ചുള്ള അധികവിഹിതമൊന്നും തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളെ പുറകോട്ടടിപ്പിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.