ധനമന്ത്രി തോമസ് ഐസകിന്റെ കൊവിഡ് ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു
Kerala News
ധനമന്ത്രി തോമസ് ഐസകിന്റെ കൊവിഡ് ഫലം നെഗറ്റീവ്; ആശുപത്രി വിട്ടു
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 10:27 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഇനിയുള്ള ഏഴ് ദിവസം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്.

കൊവിഡ് പൊസിറ്റീവായതിനെത്തുര്‍ന്ന് കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: thomas isaac tests covid negative