എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുകളേറെ;മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും തോമസ് ചാണ്ടി
എഡിറ്റര്‍
Wednesday 15th November 2017 3:51pm

കൊച്ചി: തനിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ ഏറെ ഉണ്ടെന്ന് മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടി.

ആലപ്പുഴ ജില്ലാകളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകള്‍ വന്നിട്ടുണ്ട്. അതിന് കളക്ടറെ കുറ്റപ്പെടുത്തുന്നില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം റവന്യൂവകുപ്പിന്റെ മേലധികാരികള്‍ എന്തൊക്കെയോ തല്ലിക്കൂട്ടി കൊടുക്കുകയായിരുന്നു ആദ്യം. അത് തെറ്റാണെന്ന് മനസിലാക്കി പിന്നീട് രണ്ടാമത് മറ്റൊരു റിപ്പോര്‍ട്ടു കൂടി കൊടുത്തു.


Dont Miss ഈനയങ്ങള്‍ ഞങ്ങള്‍ യുവാക്കളുടെ നെഞ്ചത്താണടിക്കുന്നത്: പിണറായി സര്‍ക്കാറിന്റെ ആരോഗ്യനയത്തില്‍ യുവ ഡോക്ടറുടെ വിയോജനക്കുറിപ്പ്


എനിക്ക് കരിവേലിപ്പാടത്ത് ഒരു സെന്റ് ഭൂമി പോലുമില്ല. അവിടെ മണ്ണിറക്കി നികത്തിയത് എന്റെ സ്ഥലമല്ല. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ പോയതാണ്. തോമസ് ചാണ്ടി തൊഴില്‍ മന്ത്രി എന്ന് ആദ്യപേജില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് കണ്ട് ജഡ്ജിക്ക് എന്തോ അപാകത തോന്നി. അങ്ങനെയാണ് ആ പരാമര്‍ശം നടത്തിയത്. ആ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്.

ഇനി ആ പരാമര്‍ശം സുപ്രീം കോടതി ക്ലിയര്‍ ചെയ്താല്‍ മാത്രമേ എനിക്ക് തിരിച്ച് തിരുവന്തപുരത്തേക്ക് പോകാന് കഴിയുള്ളു. നാളെ തന്നെ കേസില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്യും.

ഈ സീറ്റ് എന്‍.സി.പിക്ക് ഉള്ളതാണെന്നും ഒരുകാരണവശാലും അത് ആരും കൈയടക്കില്ലെന്നും കുറ്റവിമുക്തനായി വന്നാല്‍ തിരിച്ച് കയറാമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫില്‍ നിന്നും ഇവിടെ വന്ന് നിന്നിട്ട് ഒത്തിരി നഷ്ടങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. എന്തെല്ലാം നഷ്ടമുണ്ടെങ്കിലും പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി കുറ്റവിമുക്തനായാല്‍ വീണ്ടും സത്യപ്രത്ജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

Advertisement