എഡിറ്റര്‍
എഡിറ്റര്‍
‘രാജിയോ? രണ്ടു കൊല്ലം കഴിയും’; മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച് തോമസ് ചാണ്ടി
എഡിറ്റര്‍
Saturday 11th November 2017 10:45pm

കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കെ രാജി വെല്‍ക്കില്ലെന്ന് സൂചിപ്പിച്ച് മന്ത്രി തോമസ് ചാണ്ടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജി വെക്കുമോ എന്നു ചോദിച്ചപ്പോള്‍ രണ്ട് കൊല്ലം കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പരിഹാസ രൂപേണയായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട ചെയ്യുന്നത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തസ് കാക്കണമെന്ന് നേരത്തെ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയോട് സി.പി.ഐ.എം നേതൃത്വവും രാജി ആവശ്യപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയാണ് തങ്ങളുടെ നിലപാട് സി.പി.ഐ ആവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ അന്തസ് സംരക്ഷിക്കേണ്ടതുണ്ടെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു.


Also Read: ‘അവന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍, ക്ഷമയോടെ കാത്തിരിക്കുക, വാതില്‍ ഇനിയും അടഞ്ഞിട്ടില്ല’; ശ്രീയ്ക്ക് പിന്തുണയുമായി അസ്ഹറുദ്ദീന്‍


അഭിമാനം സംരക്ഷിക്കുന്ന തീരുമാനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുമെന്നുപ്പുണ്ടെന്നും പറഞ്ഞ അദ്ദേഹം സി.പി.ഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയിരുന്നെന്ന് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു.

ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്കു സ്ഥാനമില്ലെന്നും റെവന്യു മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ സുധാകര്‍ റെഡ്ഡിയെ തള്ളി തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു.

 

Advertisement