എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടി രാജിവെക്കില്ലെന്ന് എന്‍.സി.പി; നിയമോപദേശത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പിതാംബരന്‍ മാസ്റ്റര്‍
എഡിറ്റര്‍
Friday 10th November 2017 12:19pm

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി തള്ളി എന്‍.സി.പി നേതൃത്വം. കളക്ടറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നും നിയോപദേശത്തിന് ശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

കയ്യേറ്റം സംബന്ധിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കുന്നില്ല. അത് എന്‍.സി.പി അംഗീകരിക്കില്ല. കളക്ടറുടെ റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണെന്ന്അ ന്വേഷിക്കേണ്ടിയിരിക്കുന്നു.

തോമസ് ചാണ്ടിക്കെതിരായുള്ളത് രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണ്. സി.പി.ഐ.എം തോമസ് ചാണ്ടിയെ കൈവിട്ടുവെന്ന് കരുതുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ ഒന്നും നടന്നിട്ടില്ല. തോമസ് ചാണ്ടി മുഖ്യമന്ത്രിയെ പോയി കാണുകയായിരുന്നു. അല്ലാതെ മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. എന്‍.സി.പി. തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കും.

നിയമോപദേശം ലഭിച്ചശേഷം മാത്രമേ കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. കോടതി നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. കോടതിയില്‍ നിന്നും പരാമര്‍ശം മാത്രമേ വന്നിട്ടുള്ളൂ. പരാമര്‍ശം വിധിയുടെ ഭാഗമല്ല. അത് പരാമര്‍ശം മാത്രമാമ്. വിധി വരട്ടെ അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാം.

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാജിയില്ല. തെറ്റ് ചെയ്‌തെങ്കില്‍ അത് തെളിയട്ടെയെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Advertisement