എഡിറ്റര്‍
എഡിറ്റര്‍
വ്യാജവാര്‍ത്തകള്‍ക്കെതിരെ വജ്രായുധവുമായി ഫേസ്ബുക്ക്; ഇനി മുതല്‍ വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെ
എഡിറ്റര്‍
Monday 20th March 2017 2:44pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിസിനസ് ഭീമനായ ഡൊണാള്‍ഡ് ജെ ട്രംപ് എതിരാളിയായ ഹിലരി ക്ലിന്റണെ അട്ടിമറിച്ച് വിജയിച്ചപ്പോള്‍ ഏറെ പഴി കേട്ട സ്ഥാപനമാണ് ഫേസ്ബുക്ക്. ഈ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് ട്രംപിന്റെ വിജയത്തിന് അടിത്തറ പാകിയത് എന്നായിരുന്നു ആക്ഷേപം. തുടര്‍ന്നാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചത്.


Don’t Miss: മോദി മുഖ്യമന്ത്രിമാരായി പരിഗണിക്കുന്നത് അവിവാഹിതരെയോ? പുതുതായി ചുമതലയേറ്റ രണ്ട് മുഖ്യമന്ത്രിമാരും അവിവാഹിതര്‍


ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണോയെന്ന് അറിയാനായി പുറത്തു നിന്നുള്ള കമ്പനികളുടെ സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞവര്‍ഷം ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

പങ്കു വെയ്ക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിച്ച് ഫേസ്ബുക്ക് ഫ്‌ളാഗ് ചെയ്യും. ഇത് പ്രകാരം ഉപഭോക്താക്കള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് നല്‍കും.


Read Also: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കസ്റ്റഡിയില്‍


സെയിന്റ് പാട്രിക്ക് ദിനമായ മാര്‍ച്ച് 17-നാണ് ഈ സംവിധാനത്തിലൂടെ ആദ്യമായി ഒരു വാര്‍ത്തയെ ഫ്‌ളാഗ് ചെയ്യുന്നത്. വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വാര്‍ത്ത വ്യാജമായിരുന്നു. ആയിരക്കണക്കിന് ഐറിഷ് പൗരന്‍മാരെ അമേരിക്കയിലേക്ക് അടിമകളാക്കി കൊണ്ടുവന്നു എന്നായിരുന്നു വാര്‍ത്ത.

സമാനമായ വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെയാണ്. വാര്‍ത്തയുടെ ലിങ്ക് പോസ്റ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് മുന്നേ പറഞ്ഞ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ത്ത ശരിയാണോ എന്ന് പരിശോധിക്കുന്നു. വ്യാജമാണെങ്കില്‍, ‘Disputed by Snopes.com and the Associated Press’ എന്ന പോപ്പ്-അപ്പ് സന്ദേശം പ്രത്യക്ഷപ്പെടും.

മുന്നറിയിപ്പ് അവഗണിച്ച് വാര്‍ത്ത പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ അത് പങ്കുവെയ്ക്കപ്പെടില്ല. വ്യാജവാര്‍ത്തയാണെന്നും പോസ്റ്റ് ചെയ്യണോ എന്നും ചോദിച്ചുകൊണ്ട് ഒരു പോപ്പ്-അപ്പ് കൂടി പ്രത്യക്ഷപ്പെടും. Post Anyway ക്ലിക്ക് ചെയ്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെടും. പക്ഷേ, വാര്‍ത്തയ്‌ക്കൊപ്പം മുന്നറിയിപ്പായുള്ള ഫേസ്ബുക്ക് ഫ്‌ളാഗും ഉണ്ടാകുമെന്ന് മാത്രം.

ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ സംവിധാനത്തെ ട്രംപ് അനുകൂലികള്‍ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെല്ലാം വ്യാജവാര്‍ത്തകളാണ് എന്ന് ആരോപണമുന്നയിച്ചവരാണ് ട്രംപ് അനുകൂലികള്‍.

Advertisement