സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
IPL
ഗൗതം ഗംഭീറിന്റെ പകരക്കാരനെ തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; പകരക്കാരനായി എത്തിക്കുക ഈ സൂപ്പര്‍ താരത്തെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 20th January 2018 2:23pm

മുംബൈ: ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായി ലേല വാര്‍ത്തകള്‍ തകര്‍ക്കുകയാണ്. ഇതുവരെയുണ്ടായതിനേക്കാള്‍ വലിയ ലേലമാണ് ഇത്തവണ നടക്കുന്നത്. നിയമ പ്രകാരം നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളെ എല്ലാ ടീമുകളും നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ള താരങ്ങളെ എന്തുവില കൊടുത്തും തങ്ങളുടെ ടീമിലെത്തിക്കാനുള്ള ശ്രമമായിരിക്കും ലേലത്തില്‍ നടക്കുക.

രണ്ട് വട്ടം ഐ.പി.എല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കി സുനില്‍ നരെയ്‌നയേും ആന്ദ്രേ റസലിനേയുമാണ് കെ.കെ.ആര്‍ നിലനിര്‍ത്തിയിട്ടുള്ളത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കെ.കെ.ആര്‍ ലേലത്തില്‍ പിടിക്കാനൊരുങ്ങുന്ന താരം അജിന്‍ക്യാ രഹാനെയാണ്.

ബാറ്റിംഗു കൊണ്ടും നായകമികവുകൊണ്ടും ഐ.പി.എല്ലില്‍ നിര്‍ണ്ണായക സാന്നിധ്യമായി മാറിയ താരമാണ് രഹാനെ. രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമായിരുന്നു രഹാനെ. ആര്‍.ടി.എം ഉപയോഗിച്ച് രഹാനെയെ ടീമില്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കുമെങ്കിലും ടീം വിടാന്‍ രഹാനെ ഏറെക്കുറെ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

Ajinkya Rahane IPL

ക്രിക്കറ്റിന്റെ ഏതു ഫോര്‍മ്മാറ്റിലും കളിക്കാന്‍ സാധിക്കുന്ന പ്രതിഭയാണ് രഹാനെ. കോപ്പിബുക്ക് ഷോട്ടുകളും ക്രിയേറ്റിവിറ്റിയും നിറഞ്ഞ രഹാനെയുടെ ബാറ്റിംഗും ഫീല്‍ഡിംഗ് പാടവുമെല്ലാം അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള കാരണമാണ്. ഗംഭീറിന്റെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ കെ.കെ.ആര്‍ ടീമിലെത്തിക്കാന്‍ സാധ്യതയില്ല. ആ സ്ഥാനത്തേക്ക് രഹാനെയെ എത്തിക്കാന്‍ സാധിച്ചാല്‍ അത് ടീമിന് മുതല്‍ക്കൂട്ടായിരിക്കും.

Advertisement