എഡിറ്റര്‍
എഡിറ്റര്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിത അംഗം വേണം:ഗവര്‍ണ്ണര്‍
എഡിറ്റര്‍
Monday 11th March 2013 3:21pm

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ അംഗം വേണമെന്ന് കേരളാ ഗവര്‍ണ്ണര്‍ എച്ച്. ആര്‍ ഭരദ്വാജ്. വനിതാഅംഗം വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഗവര്‍ണ്ണര്‍ തള്ളി.

Ads By Google

നിലവില്‍ ദേവസ്വം ബോര്‍ഡില്‍ രണ്ട് പൊതു വിഭാഗങ്ങളും, ഒരു പട്ടിക ജാതി അംഗവുമാണ് ഉള്ളത്. ഇനി തിരഞ്ഞെടുക്കനുള്ളത് പട്ടികജാതി അംഗത്തെയാണ്.

പട്ടികജാതി അംഗത്തിന്റെ തിരഞ്ഞെടുപ്പ് അനന്തമായി നീളുന്നതിനെതിരെ ഗവര്‍ണ്ണര്‍ നേരത്തെ സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ പട്ടിക ജാതി അംഗത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണ്ണറെ സമീപിച്ചപ്പോഴാണ് വനിതാ അംഗം വേണമെന്ന നിര്‍ദ്ദേശം  ഗവര്‍ണ്ണര്‍ മുന്നോട്ട് വെച്ചത്.

ദേവസ്വം ബോര്‍ഡില്‍ വനിതാ അംഗം വേണമെന്ന കേരളാ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം മന്ത്രി സഭാ യോഗം ഇന്ന് പരിഗണിക്കും.

Advertisement