എഡിറ്റര്‍
എഡിറ്റര്‍
പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യവും പോലീസിന് നടപ്പാക്കാന്‍ കഴിയില്ല: തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 12th October 2012 12:34pm

കാസര്‍ഗോഡ്: പൊതുപ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Ads By Google

പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത മിടുക്കന്മാര്‍ തന്നെ പുറത്തുവിട്ടു. അവര്‍ കുറച്ചു കൂടി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ പത്രപ്രവര്‍ത്തകരോട് നടത്തിയ ബ്രീഫിങ് ഒഴിവാക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ അതേപടി അനുസരിക്കേണ്ടവരാണ് പോലീസുകാര്‍ എന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ പറയേണ്ട കാര്യങ്ങളെല്ലാം പോലീസുകാര്‍ അനുസരിക്കണമെന്ന് ശാഠ്യം പിടിക്കുമ്പോല്‍ അത് ജനാധിപത്യത്തിന്റെ ബാലന്‍സ് തെറ്റിക്കും.

അതേസമയം , എല്ലാ പൊതുപ്രവര്‍ത്തകരോടും മാന്യമായി പെരുമാറാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

യു.ഡി.എഫില്‍ അഭിപ്രായഭിന്നതയുണ്ടെന്നത് ചിലരുടെ മോഹം മാത്രമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കാമെന്ന മോഹം ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണ്ട് മുതലേ ഐക്യമുന്നണിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒന്നാമനാണെങ്കില്‍ മറ്റു മന്ത്രിമാര്‍ എല്ലാവരും ഒരുപോലെയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement