എഡിറ്റര്‍
എഡിറ്റര്‍
പരാതിക്കാരിയുടെ പേര് വെളിപെടുത്തിയതില്‍ തെറ്റില്ലെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Monday 24th June 2013 10:12am

thiruvanchoor-radhakrishnan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരെ പരാതി നല്‍കിയ യുവതിയുടെ പേര് വെളിപ്പെടുത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ആരുടെ പരാതി പ്രകാരമാണ് നടപടിയെടുത്തതെന്ന് സൂചിപ്പിക്കാനാണ് പേര് വെളിപെടുത്തിയതെന്നും പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Ads By Google

കോള്‍സെന്ററിലെ താത്ക്കാലിക ജീവനക്കാരനായ ഗിരീഷ്‌ കുമാറിനെരെയാണ് ലൈംഗീകാരോപണം സംബന്ധിച്ച് യുവതി പരാതി നല്‍കിയത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ന്യായമായ കാര്യമാണ്. അതില്‍ അപാകമൊന്നുമില്ല. ശിക്ഷാനടപടി പ്രഖ്യാപിക്കുമ്പോള്‍ പേരു വെളിപ്പെടുത്തേണ്ടിവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തെറ്റ് ചെയ്ത ഗിരീഷ്‌ കുമാറിനെതിരെ നടപടി സ്വീകരിച്ചുകഴിഞ്ഞു. യുവതിയുടെ ഫോണില്‍ നിന്ന് ഗിരീഷ്‌കുമാറിന്റെ ഫോണിലേയ്ക്കാണ് കോള്‍ വന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം പരാതിക്കാരിയെ അധിക്ഷേപിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു.

Advertisement