എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര വകുപ്പ് ഒഴിയേണ്ടി വന്നാല്‍ വ്യക്തിപരമാവില്ല: തിരുവഞ്ചൂര്‍
എഡിറ്റര്‍
Wednesday 5th June 2013 7:04pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാല്‍ അത് വ്യക്തിപരമാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഹൈക്കമാഡിന്റെ തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Ads By Google

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പുതിയ പ്രസ്താവന.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതിനോട് ഹൈക്കമാന്റിനും യോജിപ്പാണെന്നാണ് സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.

നിലവില്‍ ആഭ്യന്തരം കൈയാളുന്ന തിരുവഞ്ചൂരിന് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതോടെ ആഭ്യന്തര വകുപ്പ് സ്ഥാനം വിട്ട് കൊടുക്കേണ്ടി വരും. ഇതിലുള്ള പ്രതിഷേധം കൂടി വ്യക്തമാക്കുന്നതാണ് ആഭ്യന്തര മന്ത്രിയുടെ പുതിയ പ്രസ്താവന.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും, ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലന്നും തങ്കച്ചന്‍ അറിയിച്ചിരുന്നു.

മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാവിലെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പി.പി തങ്കച്ചന്‍ ഇക്കാര്യം അറിയിച്ചത്.

Advertisement