എഡിറ്റര്‍
എഡിറ്റര്‍
കേസന്വേഷിച്ച് പണി പോയ വ്യക്തിയാണ് താന്‍; ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ കോടതിയില്‍ നല്‍കണം; ബല്‍റാമിനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍
എഡിറ്റര്‍
Saturday 14th October 2017 1:04pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസില്‍ശരിയായ അന്വേഷണം നടത്തിയതുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം. ആരോപണം തെളിയിക്കാന്‍ വി.ടി ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന.

കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും കോണ്‍ഗ്രസ് അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുമായിരുന്നു വി.ടി ബല്‍റാം പറഞ്ഞത്.

കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി ഈ കേസെന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശം.

Advertisement