എഡിറ്റര്‍
എഡിറ്റര്‍
‘കൂട്ടുകച്ചവടങ്ങള്‍ക്കായി കോണ്‍ഗ്രസ്സിനെ ബലികൊടുക്കുന്നു’; ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്നും തിരുവള്ളൂര്‍ മുരളി
എഡിറ്റര്‍
Saturday 18th November 2017 11:19am

വടകര: കേരളത്തിലെ ഏറ്റവും വലിയ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് ചെന്നിത്തലയുടെ നിയോജക മണ്ഡലമായ ഹരിപ്പാട്. ഇവര്‍ക്കു പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും തിരുവള്ളുര്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ തിരുവള്ളൂര്‍ മുരളി. ചെന്നിത്തലയുടെ പടയൊരുക്കം ജാഥ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയ മുരളി യു.ഡി.എഫ്. സര്‍ക്കാരിന്റെ നയങ്ങളെയും രൂക്ഷമായി എതിര്‍ത്തു. സോളാര്‍ കമ്മീഷനെ നിയമിച്ചത് യുഡി.എഫ് സര്‍ക്കാരാണ്. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെ സംരക്ഷിക്കുന്ന നയമാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചില വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മാത്രം നിലകൊള്ളുന്ന രീതിയില്‍ യു.ഡി.എഫ് തരംതാണെന്നും മുരളി പറഞ്ഞു.


Also Read: ‘എന്നെ ഇങ്ങനെ അവര്‍ ഒരിക്കലും കണ്ടിട്ടില്ല’; കമന്ററി പറയാന്‍ എത്തിയ നെഹ്‌റാജിയെ കണ്ട് പൊട്ടിച്ചിരിച്ച് ഇന്ത്യന്‍ താരങ്ങള്‍


ഇത്തരം കൂട്ടുകച്ചവടങ്ങള്‍ക്കായി കോണ്‍ഗ്രസ്സിനെ ബലികൊടുക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നത്്. സംഘ പരിവാറിന്റെ രഹസ്യ അജന്‍ഡ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കേ ഇന്ത്യയില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍്ഗ്രസ്സ് പരാജയപ്പെടാനുള്ള പ്രധാന കാരണം രമേശ് ചെന്നിത്തലയാണ്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനാണ് ചെന്നിത്തല ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഡിസംബര്‍ 11 ന് രാജി വയ്ക്കുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ മുരളി മാധ്യയമങ്ങളെ അറിയിച്ചു. അടുത്തിടെയാണ് അനാശാസ്യം ആരോപിച്ച് തിരുവള്ളുരിനെയും പയ്യോളിയിലെ കോണ്‍ഗ്രസ്സ് നേതാവായ യുവതിയെയും ലേബര്‍ സൊസൈറ്റി ഓഫിസില്‍ ഒരു സംഘം പൂട്ടിയിട്ടത്. വടകര പൊലീസിലെ മാഫിയ കൂട്ടുക്കെട്ടിനെതിരെ പോരാട്ടം നടത്തിയ വ്യക്തിയാണ് മുരളി. ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന ആരോപണം കോണ്‍ഗ്രസ്സ് നേതൃത്വം ആരോപിച്ചിരുന്നു.

Advertisement